സൗദി തൊഴില്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍; സ്വദേശികള്‍ മൂന്നാം സ്ഥാനത്ത്
ദമാം: (www.kvartha.com 28.11.2018) സൗദി തൊഴില്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരെന്ന് റിപോര്‍ട്ട്. ഇക്കാര്യത്തില്‍ സ്വദേശികള്‍ മൂന്നാം സ്ഥാനത്ത് മാത്രമാണ്. സൗദിയില്‍ ജോലി ചെയ്യുന്ന വിവിധ രാജ്യങ്ങളിലെ പൗരന്മാരുടെ എണ്ണത്തിലാണ് ഇന്ത്യക്കാര്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം പ്രസിദ്ധീകരിച്ച പട്ടികയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സൗദിയിലെ ആകെ തൊഴിലാളികളില്‍ 19.8 ശതമാനമാണ് ഇന്ത്യക്കാര്‍. 17.4 ശതമാനം തൊഴിലാളികളുള്ള പാകിസ്ഥാനാണ് രണ്ടാം സ്ഥാനത്ത്. തൊഴില്‍ മേഖലയില്‍ സൗദി പൗരന്മാരുടെ തോത് 16.7 ശതമാനമാണ്.
തൊഴിലാളികളുടെ എണ്ണത്തില്‍ ഈജിപ്ത് (9.9 ശതമാനം), ബംഗ്ലാദേശ് (9.5 ശതമാനം), യെമന്‍ (6.7), ഫിലിപ്പീന്‍സ് (5.0), സുഡാന്‍ (3.8), നേപ്പാള്‍ (3.6), സിറിയ (1.6) എന്നീ രാജ്യങ്ങളിലെ പൗരന്മാരാണ് യഥാക്രമം പത്ത് വരെയുള്ള സ്ഥാനങ്ങളില്‍.
2017ലെ ഇന്ത്യന്‍ എംബസി കണക്കു പ്രകാരം 32 ലക്ഷത്തോളം ഇന്ത്യക്കാര്‍ സൗദിയിലുണ്ട്. ഇതില്‍ തൊഴില്‍ വിസക്കാരും ആശ്രിത വിസയില്‍ ഉള്ളവരും ഉള്‍പ്പെടും. എന്നാല്‍ വിക്കിപീഡിയ കണക്കുകള്‍ പ്രകാരം 41 ലക്ഷമാണ് ഇന്ത്യക്കാര്‍. മൊത്തം ജനസംഖ്യയുടെ 13.22 ശതമാനം വരുമിത്. സൗദിയിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായി മാറിയിരിക്കുകയാണ് ഇന്ത്യക്കാര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Saudi Arabia, Gulf, News, Employee, 32 Lakhs Indians in Saudi employment sector

Powered by Info News For You

Comments
Post a Comment