തെരഞ്ഞെടുപ്പ് കേസില്‍ കെ. സുധാകരന്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു
കാഞ്ഞങ്ങാട് (www.evisionnews.co): നിയമസഭ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്തു എന്ന പേരില്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ നല്‍കിയ കേസില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡണ്ടും ഉദുമ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ കെ. സുധാകരന്‍ ശനിയാഴ്ച ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. രാവിലെ 11 മണിക്ക് കോടതി ആരംഭിക്കുമ്പോള്‍ തന്നെ ഡിസിസി പ്രസിഡണ്ട് ഹക്കിം കുന്നില്‍, സേവാദള്‍ ജില്ലാ ചെയര്‍മാന്‍ രമേശന്‍ കരുവാച്ചേരി, പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് പത്മരാജന്‍ ഐങ്ങോത്ത്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ഡി വി ബാലകൃഷ്ണന്‍, മണ്ഡലം പ്രസിഡണ്ട് എം കുഞ്ഞി കൃഷ്ണന്‍, അന്‍വര്‍ മാങ്ങാട് തുടങ്ങിയവര്‍ക്കൊപ്പമാണ് സുധാകരന്‍ കോടതിയില്‍ ഹാജരാകാനെത്തിയത്.
അഡ്വ. കെ. വിനോദ്കുമാര്‍ ചീമേനിയാണ് സുധാകരന് വേണ്ടി ഹാജരായത്. കോണ്‍ഗ്രസ് ഉദുമ മണ്ഡലം സെക്രട്ടറിമാരായ ഉദയമംഗലം സുകുമാരന്‍, ശ്രീധരന്‍ വയലില്‍ എന്നിവരാണ് സുധാകരന് ജാമ്യം നിന്നത്. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഒന്നാം ക്ലാസ് കോടതി (രണ്ട്) യില്‍ മൂന്നാം നമ്പറായി കേസ് വിളിച്ചപ്പോള്‍ സുധാകരന്‍ പ്രതിക്കൂട്ടില്‍ കയറി. കേസ് വായിച്ച മജിസ്ട്രേറ്റ് അല്‍ഫാ മമ്മായി കേസ് പിന്നീട് വിളിക്കാമെന്ന് പറഞ്ഞ് മാറ്റിവെച്ചു. പിന്നീട് ഉച്ചക്ക് ഒന്നരയോടെയാണ് കേസ് വീണ്ടും വിളിച്ച് സുധാകരന് ജാമ്യം അനുവദിച്ചത്. ഇത്രയും സമയം സുധാകരന്‍ കോടതി വരാന്തയില്‍ പ്രവര്‍ത്തകരോടൊപ്പം കുശലം പറഞ്ഞിരിക്കുകയായിരുന്നു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ സുധാകരന്‍ കള്ളവോട്ടിന് ആഹ്വാനം ചെയ്തു എന്നാരോപിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ കുഞ്ഞിരാമന്‍ എംഎല്‍എ കോടതിയില്‍ നല്‍കിയ ഹരജിയെ തുടര്‍ന്ന് കോടതി നിര്‍ദ്ദേശപ്രകാരമാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്.
.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ സുധാകരന്‍ കള്ളവോട്ടിന് ആഹ്വാനം ചെയ്തു എന്നാരോപിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ കുഞ്ഞിരാമന്‍ എംഎല്‍എ കോടതിയില്‍ നല്‍കിയ ഹരജിയെ തുടര്‍ന്ന് കോടതി നിര്‍ദ്ദേശപ്രകാരമാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്.
.
Powered by Info News For You

Comments
Post a Comment