വിവാദ പരാമര്‍ശം; തന്നെ സ്ഥലംമാറ്റിയേക്കുമെന്ന് ജമ്മു ഗവര്‍ണര്‍ സത്യമാല്‍ മാലിക്

ജമ്മു കശ്മീര്‍: (www.kvartha.com 28.11.2018) ജമ്മുകശ്മീര്‍ നിയമസഭ പിരിച്ചുവിട്ടതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ നടത്തിയ വിവാദ പരാര്‍ശത്തിന്റെ പേരില്‍ ഗവര്‍ണര്‍ സത്യപാല്‍ മാലികിനെ സ്ഥാനത്തുനിന്ന് മാറ്റിയേക്കുമെന്ന് അഭ്യൂഹം. തന്നെ സ്ഥലംമാറ്റിയേക്കുമെന്ന് സത്യമാല്‍ മാലിക് തന്നെയാണ് വെളിപ്പെടുത്തിയത്.

ജമ്മുവിലെ കോണ്‍ഗ്രസ് നേതാവായ ഗിര്‍ധാരി ലാല്‍ ദോഗ്രയുടെ ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചടങ്ങിലാണ് ഗവര്‍ണര്‍ സത്യപാല്‍ മാലിക് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ എപ്പോഴാണ് തന്നെ ഇവിടെനിന്ന് മാറ്റുന്നതെന്ന് പറയാനാവില്ലെന്നും തന്നെ സ്ഥലംമാറ്റാനുള്ള നീക്കങ്ങള്‍ നടക്കുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്.

Day after his Sajjad Lone remark, J-K Governor Satya Pal Malik: I can be transferred, Jammu, Kashmir, News, Politics, Governor, Transfer, Controversy, Madhya pradesh, National

മധ്യപ്രദേശിലെ ഗ്വാളിയോറില്‍ വെച്ച് നടത്തിയ പ്രസ്താവനയാണ് സത്യപാല്‍ മാലിക്കിന് വിനയായത്. കശ്മീരില്‍ സജാദ് ലോണിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സമ്മര്‍ദമുണ്ടായിരുന്നുവെന്നായിരുന്നു സത്യപാല്‍ മാലികിന്റെ വെളിപ്പെടുത്തല്‍.

അങ്ങനെ ചെയ്തിരുന്നെങ്കില്‍ ചരിത്രത്തില്‍ അധാര്‍മികമായ നിലപാടെടുത്തുവെന്ന് വിലയിരുത്തുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്നെ കുറ്റംപറയുന്നവര്‍ക്ക് അത് തുടരാം, എന്നാല്‍ ശരിയെന്ന് ബോധ്യമുള്ളതാണ് താന്‍ ചെയ്തതെന്നും സത്യപാല്‍ മാലിക് പറഞ്ഞിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Day after his Sajjad Lone remark, J-K Governor Satya Pal Malik: I can be transferred, Jammu, Kashmir, News, Politics, Governor, Transfer, Controversy, Madhya pradesh, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?