മണിക് സര്‍ക്കാറിനെതിരെ ബി ജെ പി അക്രമം: മുഖ്യമന്ത്രി പ്രതിഷേധിച്ചു
തിരുവനന്തപുരം: (www.kvartha.com 17.11.2018) ത്രിപുരയില്‍ മുന്‍ മുഖ്യമന്ത്രിയും സി പി എം പൊളിറ്റ് ബ്യൂറോ അംഗവുമായ മണിക് സര്‍ക്കാര്‍ പങ്കെടുത്ത യോഗത്തിനു നേരെ ബി ജെ പി പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായി പ്രതിഷേധിച്ചു. ബിഷാല്‍ഗഢിലെ സി പി എം ഓഫീസില്‍ മണിക് സര്‍ക്കാര്‍ സംസാരിക്കുന്നതിനിടെ ഓഫീസ് വളഞ്ഞാണ് ബി ജെ പി പ്രവര്‍ത്തകര്‍ അക്രമം നടത്തിയത്. യോഗത്തിനെത്തിയ ധാരാളം പേര്‍ക്ക് പരിക്കേറ്റു. സി പി എം എംഎല്‍എയുടെ കാര്‍ ആക്രമിക്കപ്പെട്ടു.
ത്രിപുരയില്‍ ബി ജെ പി സര്‍ക്കാര്‍ വന്നശേഷം സി പി എം. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെ തുടര്‍ച്ചയായ അക്രമങ്ങളാണ് നടക്കുന്നത്. ഇത് അവസാനിപ്പിക്കാന്‍ ത്രിപുര ഗവണ്‍മെന്റ് നടപടിയെടുക്കണം. അക്രമ രാഷ്ട്രീയത്തിനെതിരെ ജനാധിപത്യവിശ്വാസികള്‍ പ്രതിഷേധമുയര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, BJP, CPM, Pinarayi Vijayan, BJP attack against Manik Sarkar; CM Protested
Keywords: Kerala, News, BJP, CPM, Pinarayi Vijayan, BJP attack against Manik Sarkar; CM Protested
Powered by Info News For You

Comments
Post a Comment