കൃത്രിമ പനംനൊങ്ക് പാനീയം ആരോഗ്യ വകുപ്പ് പിടികൂടി നശിപ്പിച്ചു


കാസര്‍കോട് (www.evisionnews.co): ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ചെര്‍ക്കള പാതയോരത്ത് നടത്തിയ പരിശോധനയില്‍ കൃത്രിമ പനം നൊങ്ക് പാനീയം പിടികൂടി. തികച്ചും വ്യത്തിഹീനമായ സാഹചര്യത്തിലാണ് ഇവയുടെ വില്‍പ്പന ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സാക്കറിന്‍ എന്ന പദാര്‍ത്ഥം ഉപയോഗിച്ചാണ് ഈലായനി നിര്‍മിക്കുന്നത്. തമിഴ് നാട്ടുകാരായ ചെറുപ്പക്കാരാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പനംനൊങ്കിനോടൊപ്പം യാതൊരു അംഗീകൃത മാനദണ്ഡവുമില്ലാതെ ഈപാനീയം വില്‍പ്പനയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 

പരിശോധനക്ക് ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ബി. അഷ്‌റഫ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ പി.പി ഭാസ്‌ക്കരന്‍ നേതൃത്വം നല്‍കി. വൃത്തിഹീനമായ സാഹചര്യത്തിലും കൃത്രിമ രാസവസ്തുക്കള്‍ ഉപയോഗിച്ചും നിര്‍മിക്കുന്ന ഇത്തരം പാനീയങ്ങള്‍ ജനങ്ങള്‍ കഴിക്കരുതെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അഭ്യര്‍ത്ഥിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?