പുലയനാര്‍കോട്ട ആശുപത്രിയെ ശ്വാസകോശ രോഗചികിത്സയുടെ അപ്പെക്സ് ആശുപത്രിയാക്കും: ആരോഗ്യ മന്ത്രി
തിരുവനന്തപുരം: (www.kvartha.com 21.11.2018) പുലയനാര്‍കോട്ട നെഞ്ചുരോഗ ആശുപത്രിയെ ശ്വാസകോശ രോഗ ചികിത്സയ്ക്കുള്ള അപ്പെക്സ് ആശുപത്രിയാക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സംസ്ഥാനത്തെ 100 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ക്കൂടി അടുത്ത വര്‍ഷം ശ്വാസ് ക്ലിനിക്ക് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ലോക സി.ഒ.പി.ഡി. ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ശ്വാസകോശ പുനരധിവാസ
കേന്ദ്രത്തിന്റെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ജീവിതശൈലീ രോഗങ്ങളെ വേര്‍തിരിച്ച് സമഗ്ര ചികിത്സാ സൗകര്യമൊരുക്കുന്ന വിപുലമായ പദ്ധതി ആരോഗ്യവകുപ്പ് നടപ്പാക്കിവരികയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 100 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഇപ്പോള്‍ത്തന്നെ ശ്വാസ് ക്ലിനിക്കുകള്‍ തുടങ്ങിയിട്ടുണ്ട്. എല്ലാ ജില്ലാ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും സി.ഒ.പി.ഡി. ക്ലിനിക്കുകള്‍ ആരംഭിക്കും. ഇതിന്റെയെല്ലാം സംസ്ഥാനതല കേന്ദ്രമായി പുനലയാര്‍കോട്ട ആശുപത്രി പ്രവര്‍ത്തിക്കും. ഇതിനുള്ള ആധുനിക സൗകര്യങ്ങളെല്ലാം ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെനിന്നുള്ള നിര്‍ദേശങ്ങള്‍ വികേന്ദ്രീകരിച്ച് ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിലെത്തിച്ച് ചികിത്സാ സംവിധാനം സജ്ജമാക്കുകയാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സി.ഒ.പി.ഡി. വെബ്സൈറ്റും മന്ത്രി ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു.
ആശുപത്രി വളപ്പില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ വി.ആര്‍. സിനി, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, തിരുവനന്തപുരം മെഡിക്കല്‍ കോളജ് നെഞ്ചുരോഗ വിഭാഗം മേധാവി ഡോ. കെ. അനിത കുമാരി, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പി.പി. പ്രീത, എച്ച്.ഡി.സി. അംഗങ്ങള്‍, ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Pulayanarkotta hospital will be raised to Apex Hospital; says Health minister, Kerala, Thiruvananthapuram, Minister K.K. Shailaja Teacher, News.

Powered by Info News For You

Comments
Post a Comment