രക്ഷിതാവിനെ വിളിച്ചുകൊണ്ടു വരാന്‍ അധ്യാപകര്‍ ആവശ്യപ്പെട്ടു; പിന്നാലെ നാടുവിട്ട കുട്ടികളെ ഗോവയില്‍ നിന്നും പൊക്കി

കോട്ടയം: (www.kvartha.com 26.11.2018) രക്ഷിതാവിനെ വിളിച്ചുകൊണ്ടു വരാന്‍ അധ്യാപകര്‍ ആവശ്യപ്പെട്ടതിന് പിന്നാലെ നാടുവിട്ട കുട്ടികളെ ഗോവയില്‍ നിന്നും പൊക്കി. നാടുവിട്ട കുട്ടികള്‍ ഗോവയിലുണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് കറുകച്ചാല്‍ പോലീസ് സംഘം അവിടെ എത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായില്ലെന്നാണ് അറിയുന്നത്.

ക്ലാസ് കട്ട് ചെയ്തതിനു പിതാവിനെ വിളിച്ചു കൊണ്ടു വരാന്‍ അധ്യാപകര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കുട്ടികള്‍ നാടുവിട്ടത്. കുട്ടികള്‍ മുംബൈയിലേയ്ക്കു പോകുന്നതായാണ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം അവിടേയ്ക്കുള്ള ട്രെയിനുകളില്‍ അന്വേഷണം നടത്തിയത്.

Missing students found in Goa, Kottayam, News, Students, school, Police, Goa, Missing, Kerala.

എന്നാല്‍ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കുട്ടികള്‍ തൃശൂര്‍ വരെ എത്തിയതായി കണ്ടെത്തിയിരുന്നു. ഇതിനു ശേഷം യാതൊരു വിവരവുമുണ്ടായിരുന്നില്ല. തുടര്‍ന്ന് ഞായറാഴ്ച വൈകുന്നേരത്തോടെ കുട്ടികള്‍ ഗോവയിലുണ്ടെന്ന സൂചന പോലീസിന് ലഭിക്കുകയായിരുന്നു. ഇതോടെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ഗോവയിലേയ്ക്ക് തിരിച്ചെങ്കിലും കണ്ടെത്താനായില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Missing students found in Goa, Kottayam, News, Students, school, Police, Goa, Missing, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?