അയ്യപ്പന്‍മാരെ കൊള്ളയടിക്കാന്‍ കച്ചകെട്ടി ഇറങ്ങി അച്ഛനും മകനും; ഒടുവില്‍ അയ്യപ്പഭക്തനെ ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ ഇരുവരും അകത്തായി
കോട്ടയം: (www.kvartha.com 24.11.2018) അയ്യപ്പന്‍മാരെ കൊള്ളയടിക്കാന്‍ കച്ചകെട്ടി ഇറങ്ങി അച്ഛനും മകനും, ഒടുവില്‍ അയ്യപ്പഭക്തനെ ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ ഇരുവരും അകത്തായി. ശബരിമല സീസണില്‍ മോഷണം ലക്ഷ്യമിട്ട് എരുമേലിയില്‍ കറങ്ങി നടന്ന ചിറക്കടവ് പുതുശേരിയില്‍ ജി.സനല്‍ (46), മകന്‍ ശാലോമോന്‍ (19) എന്നിവരെയാണ് എരുമേലി സി.ഐ ടി.ഡി സനല്‍കുമാര്‍ അറസ്റ്റ് ചെയ്തത്.
എരുമേലി ക്ഷേത്രത്തിനു സമീപത്തു വച്ച് ആന്ധ്രസ്വദേശിയായ രവികിരണ്‍ എന്ന അയ്യപ്പഭക്തനെ ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍ കറങ്ങി നടന്നാണ് ഇരുവരുടെയും മോഷണം. മൊബൈല്‍ ഫോണുകളാണ് ഇരുവരും പ്രധാനമായും ലക്ഷ്യമിടുന്നത്.
എന്നാല്‍ മൊബൈല്‍ ഫോണ്‍ മാത്രം മോഷണം പോകുന്നതിനാല്‍ പലരും പരാതി നല്‍കാറില്ല. ഇത് പ്രതികള്‍ക്ക് മുതല്‍കൂട്ടാവുകയും മോഷണം തുടരുകയും ചെയ്തു. ഇതിനിടെ വെള്ളിയാഴ്ച ഉച്ചയോടെ എരുമേലി ക്ഷേത്രത്തിനു സമീപത്ത് എത്തിയ പ്രതികള്‍ ആന്ധ്രസ്വദേശിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു.
ഇയാളുടെ ബാഗിനുള്ളില്‍ പണമുണ്ടായിരുന്നെങ്കിലും, ഇത് ഒഴിവാക്കി മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് പ്രദേശത്തെ സി.സി ടി.വി കാമറ പരിശോധിച്ച പോലീസ് സംഘം പ്രതികളെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെ എരുമേലി ടൗണിലൂടെ ഇരുവരും ബൈക്കില്‍ പോകുന്നത് സി.സി.ടി.വി കാമറയില്‍ കണ്ട പോലീസ് സംഘം ഇവരെ പിന്‍തുടരുകയും ഒരു മണിക്കൂറോളം പിന്‍തുടര്‍ന്ന ശേഷം ഇരുവരെയും പിടികൂടുകയും ചെയ്തു.

പോലീസ് വാഹനം റോഡിനു കുറുകെ നിര്‍ത്തി ബൈക്ക് തടയുകയായിരുന്നു. അതേസമയം വിവിധ സ്‌റ്റേഷനുകളില്‍ ബൈക്ക് മോഷണത്തിനും മൊബൈല്‍ ഫോണ്‍ മോഷണത്തിനും ശാലോമോനെതിരെ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. സനല്‍ ആദ്യമായാണ് കേസില്‍ പ്രതിയാകുന്നത്.
എരുമേലി സി.ഐയുടെ നേതൃത്വത്തില്‍ എസ്.ഐ ടി.ശ്രീജിത്ത്, ഷാഡോ പോലീസ് സംഘാംഗങ്ങളായ എസ്.ഐ പി.വി വര്‍ഗീസ്, എ.എസ്.ഐ എം.എ ബിനോയി, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ അഭിലാഷ്, ഷാനവാസ്, റിച്ചാര്‍ഡ് സേവ്യര്‍, ശ്യാം എസ്.നായര്‍, ഗോപകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Two arrested on theft charge, Kottayam, News, Local-News, theft, Sabarimala Temple, Religion, Police, Arrested, Kerala.

Powered by Info News For You

Comments
Post a Comment