ബന്ധുനിയമനത്തില് ജലീലിന്റെ വിശദീകരണം കുറ്റസമ്മതം; മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന് ഗവര്ണറെ സമീപിക്കുമെന്ന് യൂത്ത് ലീഗ്

(www.evisionnews.co) ബന്ധുനിയമന ആരോപണത്തില് മന്ത്രി ജലീലിന്റെ വിശദീകരണം കുറ്റസമ്മതമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി പി.കെ ഫിറോസ്. മന്ത്രി തന്നെ കുറ്റസമ്മതം നടത്തിയ സാഹചര്യത്തില് ഇദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാന് അനുമതി നല്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ഗവര്ണറെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ തസ്തികയില് നിയമിക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാര്ത്ഥികള് ഇല്ലാത്തതിനാല് തത്കാലത്തേക്കെങ്കിലും ഡപ്യൂട്ടേഷനില് വരണമെന്ന് അഭ്യര്ത്ഥിച്ചതനുസരിച്ചാണ് തന്റെ ബന്ധുവായ അദീപ് ജോലിയില് പ്രവേശിച്ചതെന്നാണ് മന്ത്രി പറഞ്ഞത്. യോഗ്യരായ ആയിരക്കണക്കിന് ഉദ്യോഗാര്ത്ഥികള് കേരളത്തിലുള്ളപ്പോഴാണ് യോഗ്യതയുള്ള ഒരാളെ പോലും കിട്ടാത്തത് കൊണ്ടാണ് ബന്ധുവിനെ നിയമിച്ചതെന്ന മന്ത്രിയുടെ വാദം ബാലിശവും പരിഹാസ്യവുമാണെന്ന് ഫിറോസ് പറഞ്ഞു.
2016 സെപ്തംബര് 17ന് പ്രമുഖ പത്രങ്ങളില് പരസ്യം നല്കി അപേക്ഷ ക്ഷണിച്ചുവെന്നാണ് മന്ത്രി അവകാശപ്പെടുന്നത്. ഏതൊക്കെ പത്രങ്ങളിലാണ് പരസ്യം നല്കിയതെന്ന് മന്ത്രി വ്യക്തമാക്കണം. ഒക്ടോബര് 26ന് നടന്ന ഇന്റര്വ്യൂവില് മന്ത്രി ബന്ധു പങ്കെടുക്കാതിരുന്നത് ഇ.പി ജയരാജന്റെ ബന്ധു നിയമനം വിവാദമായ സാഹചര്യമായത് കൊണ്ടാണ്. ഒക്ടോബര് 14ന് ആണ് ഇ.പി. ജയരാജന് രാജിവെച്ചത്. ഇപ്പോള് നിയമിക്കപ്പെട്ട സര്ക്കാര് സ്ഥാപനത്തിലേക്ക് വരാന് താത്പര്യമില്ലാത്തത് കൊണ്ടാണ് ബന്ധു ഇന്റര്വ്യൂവില് പങ്കെടുക്കാത്തതെന്ന വാദവും പച്ചനുണയാണ്. താത്പര്യമില്ലാത്ത ആള് എന്തിന് അപേക്ഷ സമര്പ്പിച്ചു എന്നതിന് മന്ത്രി മറുപടി പറയണമെന്നും പി.കെ ഫിറോസ് പത്രസമ്മേളനത്തില് ആവശ്യപ്പെട്ടു.

Powered by Info News For You
Comments
Post a Comment