സാങ്കേതിക സര്‍വകലാശാല ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ ഷിപ്പില്‍ എല്‍.ബി.എസിന് വെള്ളിത്തിളക്കം


തൃശൂര്‍ (www.evisionnews.co): തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജില്‍ നടന്ന സാങ്കേതിക സര്‍വകലാശാലയുടെ ഇന്റര്‍ കോളജ് ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് എല്‍ബിഎസ് കോളജ് ഓഫ് എഞ്ചിനീയറിംഗ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ആതിഥേയരായ തൃശൂര്‍ ഗവ. എഞ്ചിനീയറിങ് കോളജുമായി അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച വെച്ചാണ് എല്‍ബിഎസ് വെള്ളിത്തിളക്കം സ്വന്തമാക്കിയത്. 

അടുത്ത മാസം ആന്ധ്രയില്‍ വച്ച് നടക്കാനിരിക്കുന്ന ഇന്റര്‍ യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ഷിപ്പിലേക്ക് സാങ്കേതിക സര്‍വകാശാലയെ പ്രതിനിധീകരിച്ച് മത്സരിക്കാന്‍ എല്‍.ബി.എസിലെ മൂന്നു താരങ്ങള്‍ക്ക് (ഫിറോസ്, ഋത്വിക്, ഹരികൃഷ്ണന്‍) അവസരംലഭിച്ചു. കോളജിന്റെ യശസ് വാനോളം ഉഴര്‍ത്തിയ ടീമിനെ പ്രിന്‍സിപ്പലും കോളജ് യൂണിയനും അനുമോദിച്ചു. ടീം അംഗങ്ങള്‍ ഫിറോസ് (ക്യാപ്റ്റന്‍), ഹംദാന്‍, മുബഷിര്‍, അസ്ലം ഖാന്‍, ഷഫീഖ്, ശ്രീമോന്‍, ഇല്യാസ്, ജെബിന്‍, നിസാം, അഭിഷേക്, അശ്വിന്‍, അശ്വിന്‍, ഹരികൃഷ്ണന്‍, ഋത്വിക്, വിഷ്ണു, ശ്രിഹരി, ജോഷ്വ (ടീം മാനേജര്‍), ഷുക്കൂര്‍ (കോച്ച്), നാസര്‍ (കോച്ച്), ജഗനാഥന്‍ (കോച്ച്).



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?