വീണ്ടും ദുരഭിമാനക്കൊല; ദമ്പതികളെ പിതാവ് നദിയില്‍ എറിഞ്ഞുകൊന്നു, സംഭവം ഇങ്ങനെ
ഹൊസൂര്‍ :(www.kvartha.com 17/11/2018) വീണ്ടും ദുരഭിമാനക്കൊല. വീട്ടുകാരെ എതിര്‍ത്ത് അന്യജാതിയില്‍പ്പെട്ടയാളെ വിവാഹം കഴിച്ചതിന് യുവതിയുടെ പിതാവ് ദമ്പതികളെ കൈകാലുകള്‍ കെട്ടി കാവേരിനദിയില്‍ എറിഞ്ഞുകൊലപ്പെടുത്തി. തമിഴ്‌നാട് സ്വദേശികളായ നന്ദീഷും (26) സ്വാതിയും(19)മാണ് ദുരഭിമാനക്കൊലയ്ക്കിരയായത്. തമിഴ്‌നാട് കൃഷ്ണിഗിരി സ്വദേശികളായ ഇരുവരും കമല്‍ഹാസന്റെ പൊതുസമ്മേളനം കണ്ട് മടങ്ങുമ്പോഴാണ് ദാരുണാന്ത്യം സംഭവിച്ചത്.
5 ദിവസം മുമ്പ് ശിവസമുദ്രയ്ക്ക് സമീപം പോലീസാണ് നന്ദീഷിന്റെ ജഡം കണ്ടെത്തുന്നത്. 2 ദിവസത്തിനുശേഷം സ്വാതിയുടെ മൃതദേഹവും കൈകള്‍ കെട്ടിയ നിലയില്‍ അവിടെ നിന്നുതന്നെ കണ്ടെത്തി. ഇതോടെയാണ് ഇരുവരും ഒരേ ദിവസം തന്നെ കൊല്ലപ്പെട്ടതാകാമെന്ന സംശയം ബലപ്പെട്ടത്. പോലീസ് വിശദമായി നടത്തിയ അന്വേഷണത്തില്‍ സ്വാതിയുടെ പിതാവാണു ഘാതകനെന്നു തിരിച്ചറിയുകയായിരുന്നു.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. ദലിത് വിഭാഗത്തില്‍പ്പെട്ട നന്ദീഷിനെ സ്വാതി വിവാഹം കഴിച്ചതാണ് എതിര്‍പ്പിനു കാരണമായത്. പ്രണയത്തിലായിരുന്ന ഇരുവരും 3 മാസം മുമ്പാണ് വിവാഹിതരായത്. വീട്ടുകാര്‍ എതിര്‍ക്കുമെന്ന് അറിയാവുന്നതിനാല്‍ തമിഴ്‌നാട്ടിലെ ഹൊസൂരില്‍ ഒളിച്ചു താമസിക്കുകയായിരുന്നു. ഒളിച്ചു താമസിക്കുന്നതിന്റെ ഇടയില്‍ ഹൊസൂരില്‍ കമല്‍ഹാസന്റെ പൊതുസമ്മേളനമുണ്ടെന്ന് അറിഞ്ഞ് ഇരുവരും പരിപാടി കാണാനെത്തുകയായിരുന്നു. ഇവിടെ വച്ച് സ്വാതിയുടെ അകന്ന ബന്ധു ഇവരെ കാണാനിടയായി. ഇയാള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്വാതിയുടെ പിതാവും ഏതാനും ബന്ധുക്കളും ചേര്‍ന്ന് ദമ്പതിമാരെ പിടികൂടി കൈകാലുകള്‍ ബന്ധിച്ച് കാവേരിയില്‍ എറിയുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Murder, Father, Police,Love marriage; father killed couples

Powered by Info News For You

Comments
Post a Comment