കമല്‍ ഹാസന്‍ തെരഞ്ഞെടുപ്പ് ഗോദയിലേക്ക്: രാഷ്ട്രീയ കളികളുമായി പുതിയ നീക്കം


(www.evisionnews.co) നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ രാഷ്ട്രീയത്തില്‍ പുതിയ അടവുകള്‍ പയറ്റാന്‍ ഒരുങ്ങുന്നതായി സൂചന. വരാന്‍ പോകുന്ന തമിഴ്നാട്ടിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പാര്‍ട്ടി സജ്ജമാണെന്ന് പ്രഖ്യാപനത്തോടെയാണ് കമല്‍ ഹാസന്‍ പുതിയ നീക്കത്തിന്റെ സൂചന നല്‍കിയിരിക്കുന്നത്. 20 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. നേരത്തെ പാര്‍ട്ടി ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നില്ല ലോക്സഭയിലേക്കുള്ള 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നായിരുന്നു കമല്‍ഹാസന്റെ നിലപാട്.

പെട്ടെന്ന് രാഷ്ട്രീയവൃത്തങ്ങളില്‍ അമ്പരപ്പ് സൃഷ്ടിച്ച് കൊണ്ട് പുതിയ പ്രഖ്യാപനം നടത്തിയതിന് പിന്നില്‍ വ്യക്തമായ ലക്ഷ്യങ്ങളുണ്ടെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിക്കുന്നതിനും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ തന്ത്രങ്ങള്‍ പഠിക്കുന്നതിനുമാണ് മക്കള്‍ നീതി മയ്യം പ്രധാനമായിട്ടും ലക്ഷ്യമിടുന്നത്. ഇതിനും പുറമെ ഡിഎംകെ, എഡിഎംകെ തുടങ്ങിയ പാര്‍ട്ടികളുടെ മോശം പ്രകടനം തങ്ങള്‍ക്ക് കാര്യങ്ങള്‍ നേരത്തെ അനുകൂലമാക്കിയെന്നും കമല്‍ ഹാസന്‍ വിശ്വസിക്കുന്നു.






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?