പാര്‍വതി - ടൊവിനോ - ആസിഫ് കൂട്ടുകെട്ടില്‍ 'ഉയരെ' ഉയരങ്ങളിലേക്ക്; മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

കൊച്ചി:(www.kvartha.com 25/11/2018) പാര്‍വതി - ടൊവിനോ - ആസിഫ് കൂട്ടുകെട്ടില്‍ 'ഉയരെ' ഉയരങ്ങളിലേക്ക്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മനു അശോകന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശസ്ത സംവിധായകനായിരുന്ന രാജേഷ് പിള്ളയുടെ ചീഫ് അസോസിയേറ്റ് ആയിരുന്നു മനു.

News, Kochi, Kerala, Cinema, 'Uyare' motion poster released

ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് ബോബി സഞ്ജയ് ആണ്. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ സാരഥിയായ പി വി ഗംഗാധരന്റെ മക്കളായ ഷെനുക, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ആദ്യത്തെ ചിത്രമായ 'ഉയരെ'യുടെ ക്യാമറ മുകേഷ് മുരളീധരന്‍ കൈകാര്യം ചെയ്യുമ്പോള്‍ എഡിറ്റിംഗ് മഹേഷ് നാരായണനും സംഗീതം ഗോപി സുന്ദറും നിര്‍വ്വഹിക്കുന്നു. കൊച്ചി, മുംബൈ, ആഗ്ര എന്നീ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷന്‍.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?