കറുപ്പ് വസ്ത്രം ധരിച്ച് നിയമസഭയില്‍ പോയതൊക്കെ കൊള്ളാം; എന്നാല്‍ നാളുകളായി ജയിലില്‍ കഴിയുന്ന കെ സുരേന്ദ്രനെ കുറിച്ച് ഒരക്ഷരം പോലും മിണ്ടിയില്ല; ഒ രാജഗോപാലിനെതിരെ പാര്‍ട്ടിയില്‍ മുറുമുറുപ്പ്

തിരുവനന്തപുരം: (www.kvartha.com 29.11.2018) അയ്യപ്പഭക്തരെ അനുകൂലിച്ച് കറുപ്പ് വസ്ത്രം ധരിച്ച് നിയമസഭയില്‍ പോയി മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് ജയിലിലിട്ടതിനെതിരെ നിയമസഭയില്‍ ഒരക്ഷരം മിണ്ടാതിരുന്ന ബി.ജെ.പി യുടെ ഏക നിയമസഭാംഗം ഒ. രാജഗോപാലിനെതിരെ പാര്‍ട്ടിയില്‍ മുറുമുറുപ്പ്.

അതേസമയം ഇതേകുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒ രാജഗോപാലിന്റെ മറുപടി 'നിയമസഭയില്‍ സുരേന്ദ്രന്റെ കാര്യം ആരും ഉന്നയിക്കാത്തതുകൊണ്ടാണ് താനും പ്രതികരിക്കാതിരുന്നത് എന്നായിരുന്നു'.

O Rajagopal silence in assembly; Questioned party members, Thiruvananthapuram, News, Politics, Sabarimala Temple, Religion, BJP, Protesters, Criticism, O Rajagopal, Kerala.

ബുധനാഴ്ച നിമയസഭയില്‍ ശബരിമല സംബന്ധിച്ചകാര്യം രാജഗോപാല്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ സുരേന്ദ്രന്റെ കാര്യം മിണ്ടിയതുമില്ല. രാജഗോപാലും സ്വതന്ത്ര അംഗം പി.സിജോര്‍ജും ഒരു ബ്ലോക്കായി ഇരിക്കുമെന്നും കറുപ്പുടുത്ത് പോകുന്നുണ്ടെന്നും അറിഞ്ഞതോടെ സുരേന്ദ്രനെ രണ്ടാഴ്ചയോളമായി ജയിലിലടച്ച കാര്യം രാജഗോപാല്‍ സഭയില്‍ ഉന്നയിക്കുമെന്നാണ് പ്രവര്‍ത്തകരും നേതാക്കളും കരുതിയത്. എന്നാല്‍, അതുണ്ടാകാത്തതിലാണ് പാര്‍ട്ടിയില്‍ മുറുമുറുപ്പ് ഉയരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: O Rajagopal silence in assembly; Questioned party members, Thiruvananthapuram, News, Politics, Sabarimala Temple, Religion, BJP, Protesters, Criticism, O Rajagopal, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?