സന്നിധാനത്ത് വനിതാ പോലീസിന്റെ പ്രായം പരിശോധിച്ചു: സര്‍ക്കാരിനെ വെല്ലുവിളിച്ച് ആര്‍.എസ്.എസ് നേതാവ്


കണ്ണൂര്‍ (www.evisionnews.co): ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കോടതിവിധി നടപ്പാക്കാന്‍ ശ്രമിച്ച സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വെല്ലുവിളിച്ച് ആര്‍.എസ്.എസ് നേതാവ് വത്സണ്‍ തില്ലങ്കേരി. സന്നിധാനത്ത് എത്തിയ മുഴുവന്‍ വനിതാ പോലീസുകാരുടെയും പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചുവെന്ന് വത്സണ്‍ തില്ലങ്കേരി പറയുന്നു. മുതലക്കുളം മൈതാനത്ത് നടന്ന ശബരിമല സംരക്ഷണ സംഗമത്തിലാണ് വെളിപ്പെടുത്തല്‍. ചിത്തിര ആട്ട വിശേഷത്തില്‍ സന്നിധാനത്ത് സുരക്ഷ ഉറപ്പാക്കാന്‍ വനിതാ പോലീസിനെയും നിയോഗിച്ചിരുന്നു. 

സന്നിധാനത്ത് എത്തിയ 15 വനിതാ പോലീസുകാരുടെയും പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ ഭാഗ്യം ലഭിച്ചുവെന്നാണ് തില്ലങ്കേരി പറയുന്നത്. ഒരു പോലീസുകാരിയുടെ ഭര്‍ത്താവിന്റെ പ്രായം 49 വയസാണ്. അപ്പോള്‍ സ്വഭാവികമായും അവര്‍ക്കും പ്രായം കുറവായിരിക്കുമല്ലോ? എന്നാല്‍ എല്ലാ അവസരത്തിലും അങ്ങനെയാവണമെന്നില്ല. 

അവിടെയുണ്ടായിരുന്ന എസ്.പിയായി താന്‍ സംസാരിച്ചു. ആ പോലീസുകാരിക്ക് 50 വയസ്സിനു മുകളിലാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കടത്തിവിട്ടതെന്നും വത്സണ്‍ തില്ലങ്കേരി പറയുന്നു. പ്രസംഗത്തിലുടെ നീളം മുഖ്യമന്ത്രിയേയും സര്‍ക്കാരിനെയും വെല്ലുവിളിക്കാനും വത്സണ്‍ തില്ലങ്കേരി മടിച്ചില്ല. ശബരിമലയില്‍ വനിതാ പോലീസിനെ കയറ്റാന്‍ ശ്രമിച്ച മുഖ്യമന്ത്രി എവിടെപ്പോയി നിങ്ങളുടെ പോലീസ് എന്നിങ്ങനെ പോകുന്നു വെല്ലുവിളി.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?