മുസ്ലിം ലീഗിന്റെ 'ഉണ്ടയില്ലാ വെടി' പൊട്ടുന്നു; ബന്ധുനിയമന വിവാദത്തില്‍ പെട്ട കെ ടി അദീബ് ഒടുവില്‍ രാജിക്കത്ത് നല്‍കി

തിരുവനന്തപുരം: (www.kvartha.com 11.11.2018) ബന്ധു നിയമനം വിവാദമായതോടെ മന്ത്രി കെ ടി ജലീലിന്റെ ബന്ധു കെ ടി അദീബ് രാജിക്കത്ത് നല്‍കി. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ എം ഡിക്ക് ഇമെയില്‍ വഴിയാണ് രാജി സന്നദ്ധത അറിയിച്ചുള്ള കത്ത് കൈമാറിയത്. തിങ്കളാഴ്ച ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് രാജിക്കത്ത് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.


ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ടതായും തന്നെ തിരിച്ചു മാതൃസ്ഥാപനമായ സൗത്ത് ഇന്ത്യന്‍ ബാങ്കിലേക്ക് അയക്കണമെന്നും അദീബ് കത്തില്‍ വ്യക്തമാക്കുന്നു. നേരത്തെ വിവാദം കത്തിപ്പടര്‍ന്നതോടെ രാജിക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് അദീബാണെന്നായിരുന്നു മന്ത്രി കെ ടി ജലീലിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് അദീബ് രാജിസന്നദ്ധത അറിയിച്ചിരിക്കുന്നത്. കഞ്ഞികുടിക്കാന്‍ വകയില്ലാത്ത ആളല്ല അദീബെന്നും ഡെപ്യൂട്ടേഷന്‍ ഉപേക്ഷിച്ചാലും അദീപിന് ഇതിനെക്കാള്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലിയുണ്ടെന്നും കെ ടി ജലീല്‍ പറഞ്ഞിരുന്നു. അതേസമയം പാണക്കാട് തങ്ങളോ, പി കെ കുഞ്ഞാലിക്കുട്ടി എം പിയോ വന്നാല്‍ ബന്ധുനിയമന വിവാദത്തില്‍ സംവാദം പരിഗണിക്കാമെന്നായിരുന്നു സംവാദത്തിന് വെല്ലുവിളിച്ച യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന് കെ ടി ജലീല്‍ മറുപടി നല്‍കിയത്.

മന്ത്രി കെ ടി ജലീലിന്റെ പിതൃ സഹോദരന്റെ ചെറുമകനായ അദീബിന് വഴിവിട്ട് നിയമനം നല്‍കിയതായി കാണിച്ച് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസാണ് ആദ്യം രംഗത്തുവന്നത്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള മുസ്ലിം ലീഗിന്റെ ഉണ്ടയില്ലാ വെടി എന്നായിരുന്നു ആരോപണത്തിന് കെ ടി ജലീല്‍ ആദ്യം നല്‍കിയ മറുപടി. ഇതിന് പിന്നാലെ ബന്ധു നിമയനം ശരിവെക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നതോടെയാണ് അദീബ് രാജി സന്ധദ്ധത അറിയിച്ചിരിക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Trending, News, Minister, Resignation, Controversy, Minister KT Jaleel, KT Adeep.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?