റവന്യൂ മന്ത്രിയുടെ പുത്രിക്കു വിവാഹം, ഒരുക്കള്‍ പൂര്‍ത്തിയാകുന്നു, ചടങ്ങുകള്‍ എല്ലാം ലളിതം
തിരുവനന്തപുരം: (www.kvartha.com 15.11.2018) പ്രമുഖ സിപിഐ നേതാവും, റവന്യൂ വകുപ്പ് മന്ത്രിയുമായ ഇ.ചന്ദ്രശേഖരന്റെ മകള്‍ നീലീ ചന്ദ്രന് കല്യാണം. കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ പി.കുഞ്ഞിക്കൃഷ്ണന്‍ നായര്‍ പി.സരസമ്മ ദമ്പതികളുടെ മകന്‍ വിഷ്ണുവാണ് വരന്‍. നവംബര്‍ 25 ഞായറാഴ്ച കാസര്‍കോട് നഗരസഭ ടൗണ്‍ഹാളില്‍ രാവിലെ ഒന്‍പത് മണിക്കാണ് വിവാഹം.
മുഖ്യമന്ത്രി പിണറായി വിജയനും മറ്റു സംസ്ഥാന മന്ത്രിമാരും ഒപ്പം സിപിഐയുടെ കേന്ദ്ര സംസ്ഥാന നേതാക്കളും വിവാഹ ചടങ്ങിനെത്തും. അങ്ങേയറ്റം ലളിതമായിട്ടായിരിക്കും ചടങ്ങ്. വിവാഹ സദ്യയ്ക്ക് പകരം പായസ വിതരണത്തിനാണ് സാധ്യത. ഏറെ ലളിതമായ രീതിയില്‍ തയ്യാറാക്കിയിട്ടുള്ള ക്ഷണക്കത്തുകള്‍ പലര്‍ക്കും കിട്ടിത്തുടങ്ങി.
മന്ത്രി ഇ.ചന്ദ്രശേഖരനും പത്‌നി വി.സാവിത്രയുമാണ് വിവാഹം ക്ഷണിച്ചതെങ്കിലും ചന്ദ്രശേഖരന്‍ മന്ത്രിയെന്നോ എംഎല്‍എയെന്നോ സിപിഐ നേതാവ് എന്നോ ക്ഷണക്കത്തില്‍ ഒരിടത്തു പോലുമില്ലാത്ത തനി കമ്മ്യൂണിസ്റ്റ് രീതിയിലാണ് കത്ത്. നവദമ്പതികള്‍ സമ്മാനം സ്വീകരിക്കുന്നതല്ലെന്നും ക്ഷണക്കത്തില്‍ പ്രത്യേകം അച്ചടിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട്ട് നിന്നുള്ള നിയമസഭാംഗമായ ഇ.ചന്ദ്രശേഖരന്‍ കാസര്‍കോട് പെരുമ്പള സ്വദേശിയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Revenue Minister's daughters marriage on November 25th,News, Politics, Marriage, Minister, Daughter, Kasaragod, Kanhangad, Chief Minister, Pinarayi vijayan, Ministers, Kerala.

Powered by Info News For You

Comments
Post a Comment