കുട്ടികളെ അതിക്രമങ്ങളില്‍ നിന്നു രക്ഷിക്കാന്‍ വ്യക്തിസുരക്ഷാ പരിശീലനം വേണമെന്ന് ആവശ്യപ്പെട്ട് കോട്ടയം സ്വദേശി മറിയം റൗഫ്

കോട്ടയം: (www.kvartha.com 21.11.2018) കുട്ടികള്‍ക്കെതിരായ അതിക്രമം തടയാന്‍ വ്യക്തിസുരക്ഷ പരിശീലനം സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം നല്‍കി. കുട്ടിക്കാലത്ത് പീഡനത്തിന് ഇരയാകുകയും പിന്നീട് പീഡനത്തിനെതിരെ പ്രചാരണത്തിന് മുന്നിട്ടിറങ്ങുകയും ചെയ്ത കോട്ടയം സ്വദേശിനി മറിയം റൗഫാണ് (22) വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന് നിവേദനം നല്‍കിയത്.

ഇതുമായി ബന്ധപ്പെട്ട പ്രചാരണത്തിനായി change.org എന്ന വെബ്‌സൈറ്റും ആരംഭിച്ചു. തന്റെ ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ വ്യക്തിഗത സുരക്ഷാ പരിശീലനം സ്‌കൂളുകളില്‍നിന്ന് തുടങ്ങണമെന്ന ആവശ്യമാണ് വ്യക്തിഗത സുരക്ഷ പരിശീലക കൂടിയായ മറിയം മുന്നോട്ടുവെക്കുന്നത്. കുടുംബത്തിലെ അടുത്ത ബന്ധു ഉള്‍പ്പെടെ നിരവധിപേര്‍ തന്നെ ലൈംഗികചൂഷണം നടത്തിയെന്നായിരുന്നു ഇവരുടെ വെളിപ്പെടുത്തല്‍.

This child immoral abuse survivor wants Personal Safety Education in Kerala Schools, Kottayam, News, Protection, Education, Website, Health, Health & Fitness, school, Students, Minister, Teachers, Parents, Torture, Kerala

ഇതിന്റെ അടിസ്ഥാനത്തിലാണ് കുട്ടികള്‍ക്ക് വ്യക്തിഗത സുരക്ഷ നിര്‍ബന്ധമാക്കണമെന്ന് ആവശ്യപെടുന്നത്. ലൈംഗികപീഡനം ഏല്‍ക്കേണ്ടിവന്നത് മൂന്നുമുതല്‍ 14 വയസിനിടെയാണ്. ഇത്തരം സംഭവങ്ങള്‍ തന്റെ ശാരീരിക ആരോഗ്യസ്ഥിതിയേയും വിദ്യാഭ്യാസ ജീവിതത്തെയും ആത്മവിശ്വാസത്തെയും സാരമായി ബാധിച്ചു. ഇന്ത്യയില്‍ രണ്ടിലൊരു കുട്ടി ലൈംഗികപീഡനം ഏല്‍ക്കുന്നതായാണ് സര്‍ക്കാര്‍ കണക്ക്.

ഇത് ശിശു ദുരുപയോഗം ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. അവബോധത്തിന്റെ അഭാവത്താല്‍ കുറ്റക്കാര്‍ സ്വതന്ത്രവിഹാരം നടത്തുകയും വീണ്ടും തങ്ങളുടെ കുറ്റകൃത്യം തുടരുകയും ചെയ്യുന്നു. ഇരകള്‍ ദീര്‍ഘകാലത്തെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടതായും വരുന്നു.

ഈ സാഹചര്യത്തില്‍ നിന്നും മുക്തിനേടാന്‍ ബാലാവകാശ സംരക്ഷണ കമ്മിഷനും നിവേദനം നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം തടയാന്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല, അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും ജീവനക്കാര്‍ക്കും പരിശീലനം വേണമെന്നാണ് ഇവരുടെ നിര്‍ദേശം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: This child immoral abuse survivor wants Personal Safety Education in Kerala Schools, Kottayam, News, Protection, Education, Website, Health, Health & Fitness, school, Students, Minister, Teachers, Parents, Torture, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?