കൗമാര കലാപൂരത്തിന് ആതിഥേയമരുളാന്‍ കിഴക്കിന്റെ വെനീസ് ഒരുങ്ങുന്നു
ആലപ്പുഴ: (www.kvartha.com 25/11/2018) മഹപ്രളയത്തെ അതിജീവിച്ച കുട്ടനാടിന് ആദരമായി പൂര്‍ണ്ണമായും ഹരിതചട്ടം പാലിച്ച് ചിലവുകള്‍ പരമാവധി കുറച്ച് 59ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഏഴു മുതല്‍ ഒമ്പതു വരെ ആലപ്പുഴയില്‍ നടക്കും. നഗരം ആതിഥേയരാകുന്ന നാലാമത് കലോത്സവമാണിത്. മുഖ്യ വേദിയായി തിരഞ്ഞെടുത്തിരിക്കുന്നത് ലിയോ തേര്‍ട്ടീന്‍ത് സ്‌കൂള്‍ ഹാളാണ്. കൂടാതെ ഇരുപത്തിയെട്ട് വേദികള്‍ കൂടിയുണ്ടാകും.
ആലപ്പുഴയിലെ സാഹിത്യസാംസ്‌കാരിക നായകരുടെ പേരുകളാകും വേദികള്‍ക്ക് നല്‍കുക. രചനാ മത്സരങ്ങള്‍ ജില്ലകളില്‍ നടത്തിയതിനാല്‍ മത്സരാര്‍ഥികളുടെ എണ്ണം 5,000 ല്‍ കവിയില്ല. ആകെ 158 ഇനങ്ങളിലാണ് മത്സരമുണ്ടാവുക. ഗവ:ഗേള്‍സ് എച്ച് എസ് എസില്‍ സംഘാകട സമിതി ഓഫീസ് പ്രവര്‍ത്തിക്കും. കലോത്സവ നടത്തിപ്പിന് 40 ലക്ഷം രൂപയില്‍ അധീകരിക്കാത്ത ബഡ്ജറ്റാണ് തയ്യാറാക്കിയിരിക്കുന്നത്. ആര്‍ഭാടങ്ങളും ആഘോഷങ്ങളുമെല്ലാം പരമാവധി കുറയ്ക്കാനുള്ള തീരുമാനത്തിലണ് സംഘാടക സമിതി. പൊതു വിദ്യാലയങ്ങളിലെ കുട്ടികളില്‍ നിന്ന് സമാഹരിക്കുന്ന തുകയാണ് നാല്‍പ്പതു ലക്ഷം. മറ്റു ചിലവിനങ്ങള്‍ സ്‌പോണ്‍സര്‍മാരെ കണ്ടെത്തി അവരില്‍ നിന്നും സമാഹരിക്കും.
കഴിഞ്ഞ വര്‍ഷം 65 ലക്ഷം രൂപയോളം മേളയ്ക്ക് ചിലവു വന്നതായാണ് കണക്ക്. ഓരോ വര്‍ഷം കഴിയുന്തോറും മേള ആര്‍ഭാടമാകുന്നതനുസരിച്ച് ചിലവില്‍ വന്‍ വര്‍ധനവ് ആണ് ഉണ്ടാകുന്നത്. ഇതിന് കടിഞ്ഞാണിടാനുള്ള ശ്രമമാണ് ഇക്കുറി ബന്ധപ്പെട്ടവര്‍ ലക്ഷ്യമിടുന്നത്. ചിലവ് കുറയ്ക്കലിന്റെ ഭാഗമായി സബ് കമ്മിറ്റികളുടെ എണ്ണം സ്ഥിരമായി രൂപീകരിക്കാറുള്ള 21ല്‍ നിന്ന് 12 ആയി കുറയ്ക്കാനും തീരുമാനമായിട്ടുണ്ട്. ഏറെ ചിലവ് വരുന്ന മേളയ്ക്ക് മുന്നോടിയായി സംഘടിപ്പിക്കാറുള്ള ഘോഷയാത്രയും ഒഴിവാക്കി. വ്യക്തിഗത, ഗ്രൂപ്പിനങ്ങള്‍ക്കും ഓവറോള്‍ അടക്കമുള്ള ട്രോഫികളും ഒഴിവാക്കും. വിജയികളാ കുന്ന കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് മാത്രമേ നല്‍കുകയുള്ളൂ.
സബ് കമ്മിറ്റികളുടെ എണ്ണം കുത്തനെ കുറച്ചെങ്കിലും പരിപാടി, ഭക്ഷണം, താമസം, സ്‌റ്റേജ് പന്തല്‍, വെ ളിച്ചം തുടങ്ങിയ കമ്മിറ്റികള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും. സംഘാടക സമിതിക്ക് ഏറെ ആശ്വാസം നല്‍കി ഭക്ഷണം നല്‍കുന്ന ചുമതല പൂര്‍ണ്ണമായും ഏറ്റെടുക്കാന്‍ അധ്യാപകസംഘടനയായ കെഎസ്ടിഎ തയ്യാറായിട്ടുണ്ട്. അധ്യാപകരില്‍ നിന്നും വിദ്യാര്‍ഥികളില്‍ നിന്നും ഇതിനുള്ള തുക കണ്ടെത്താനാണ് കെഎസ്ടിഎ തീരുമാനം. ഹരിതചട്ടം പാലിക്കുന്നതിന്റെ ഭാഗമായി ഇതിനുവേണ്ടി പ്രത്യേക കമ്മിറ്റി തന്നെ രൂപീകരിച്ചിട്ടുണ്ട്. പതിവിനു വിപരീതമായി ഇത്തവണ ഭക്ഷണം നല്‍കാന്‍ ഉപയോഗിക്കുന്നത് സ്റ്റീല്‍ പ്ലേറ്റും ഗ്ലാസുമായിരിക്കും.
ഇഎംഎസ് സ്‌റ്റേഡിയത്തില്‍ പാകം ചെയ്യുന്ന ഭക്ഷണം നാലു വേദികളിലെത്തിച്ച് വിതരണം ചെയ്യാനാണ് തീരുമാനം. കലോത്സവത്തോടനുബന്ധിച്ച് വിപുലമായ കരിയര്‍ എക്‌സ്‌പോയും ഒരുക്കുന്നുണ്ട്. ഐഐടികള്‍, ഐഐഎമ്മുകള്‍ തുടങ്ങി രാജ്യത്തെ അന്‍പതോളം പ്രശസ്ത സ്ഥാപനങ്ങളുടെ സ്റ്റാളുകളാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് ഒരുക്കുന്ന 'ദിശ' പ്രദര്‍ശനത്തിലുണ്ടാവുക. ഒരേ സമയം 5000 കുട്ടികള്‍ സന്ദര്‍ശിക്കുവാന്‍ പാകത്തില്‍ സൗകര്യമൊരുക്കുന്ന പ്രദര്‍ശനം ആറു മുതല്‍ ഒമ്പതു വരെ എസ്ഡിവി സ്‌കൂള്‍ മൈതാനത്താണ് ഒരുക്കുന്നത്. സയന്‍സ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഉപരിപഠന കോഴ്‌സുകളെക്കുറിച്ച് മാര്‍ഗ നിര്‍ദ്ദേശവും ഒപ്പം ഈ വിഷയക്കാര്‍ക്കായി പ്രത്യേകം സെമിനാറുകളും അഭിരുചി പരീക്ഷകളും ഉണ്ടാകും
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Alappuzha, Kerala, Kerala school kalolsavam, Venice of the East is ready to host a State School Kalotsavam

Powered by Info News For You

Comments
Post a Comment