വനിതകള്‍ക്ക് യന്ത്രവല്‍കൃത തെങ്ങുകയറ്റത്തില്‍ പരിശീലനം നല്‍കി
നെടുമ്പാശ്ശേരി: (www.kvartha.com 27.11.2018) പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ 40 വനിതകള്‍ക്ക് യന്ത്രവല്‍കൃത തെങ്ങുകയറ്റത്തില്‍ പരിശീലനം നല്‍കി. മഹിളാ കിസാന്‍ ശാക്തീകരണ്‍ പരിയോജന പദ്ധതി പ്രകാരമാണ് പരിശീലനം നല്‍കുന്നത്.
ആറ് പഞ്ചായത്തുകളില്‍ നിന്നായി 40 പേര്‍ പങ്കെടുത്തു. പരിശീലനത്തിനു ശേഷം ബ്ലോക്കില്‍ നിന്നും സൗജന്യമായി തെങ്ങുകയറ്റ യന്ത്രം നല്‍കും. രണ്ടു പേര്‍ക്ക് ഒരെണ്ണം എന്ന രീതിയിലായിരിക്കും നല്‍കുക.
ഇതു ഉപയോഗിച്ച് സ്വയം തൊഴിലിന് പര്യാപ്തമാക്കുകയാണ് ലക്ഷ്യം. വടക്കാഞ്ചേരിയില്‍ നിന്നുള്ള ഗ്രീന്‍ ആര്‍മി അംഗങ്ങളായ ഉദയ, വാസന്തി എന്നിവരാണ് നേതൃത്വം നല്‍കുന്നത്. കിണര്‍ റീചാര്‍ജിംഗിലും ഇവര്‍ പരിശീലനം നല്‍കും. പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിലെ വനിതകള്‍ക്ക് നടീല്‍ യന്ത്രത്തിലും ട്രാക്ടര്‍ പ്രവര്‍ത്തനത്തിലും പരിശീലനം നല്‍കി കഴിഞ്ഞു.
ഇവരുടെ നേതൃത്വത്തില്‍ ലേബര്‍ ഫെഡറേഷന്‍ എന്ന പേരില്‍ പത്തുപേരടങ്ങുന്ന സംഘങ്ങള്‍ രൂപീകരിക്കും. കൃഷിപണികള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കി അതിലൂടെ വരുമാനം കണ്ടെത്തുകയാണ് ലക്ഷ്യം.
തെങ്ങുകയറ്റ പരിശീലനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. കോ.ഓര്‍ഡിനേറ്റര്‍ സി. ബി. ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് ചന്ദ്രശേഖര വാര്യര്‍, ജി.ഒ. ലളിതാംബിക, അംഗങ്ങളായ പ്രസന്ന ബാലകൃഷ്ണന്‍, ഇബ്രാഹിംകുട്ടി എന്നിവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Women were trained in Coconut Tree Climbers, Kochi, News, Local-News, Women, Education, Technology, Farmers, Kerala.

Powered by Info News For You

Comments
Post a Comment