ഹര്‍ത്താല്‍ ദിനത്തില്‍ സിപിഎം പ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞ് നിര്‍ത്തി മര്‍ദിച്ചു

കാഞ്ഞങ്ങാട്: മാവുങ്കാല്‍: (www.kasargodvartha.com 19.11.2018) ഹര്‍ത്താല്‍ ദിനത്തില്‍ ജോലികഴിഞ്ഞ് സ്‌കൂട്ടിയില്‍ വീട്ടിലേക്ക് പോകുകയായിരുന്ന സിപിഎം പ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞ് നിര്‍ത്തി മര്‍ദിച്ചതായി പരാതി. ബേഡകം അമ്പിലങ്ങാടിലെ കാര്‍ത്ത്യായണിയുടെ മകന്‍ ടി സുരേഷ് (32), കാരിച്ചിയുടെ മകന്‍  ജനാര്‍ദ്ദനന്‍ (32) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഹര്‍ത്താല്‍ ദിനത്തില്‍ പെരിയയില്‍ നിന്നും പണികഴിഞ്ഞ് സ്‌കൂട്ടിയില്‍ കല്ല്യോട്ട് വഴി പോകുമ്പോള്‍ കല്ല്യോട്ട് വെച്ച് ബിജെപി പ്രവര്‍ത്തകര്‍ സ്‌കൂട്ടി തടഞ്ഞ് നിര്‍ത്തി ഹര്‍ത്താല്‍ നിങ്ങള്‍ക്ക് ബാധകമല്ലേ എന്ന് പറഞ്ഞ് സ്‌കൂട്ടി തള്ളിയിടികയായിരുന്നു.
CPM volunteers assaulted by BJP, Kanhangad, Harthal, BJP, CPM, Kasaragod, News, Attack.

സ്‌കൂട്ടിയില്‍ നിന്ന് വീണ ഇരുവരേയും മരവടിയും മറ്റ് മാരകായുധങ്ങളുമുപയോഗിച്ച് മുഖത്തും തലക്കും അടിക്കുകയായിരുന്നത്രെ. മര്‍ദ്ദനത്തില്‍ സുരേഷന്റെ തലക്കും ഇടത് കണ്ണിനും പരിക്കേറ്റിട്ടുണ്ട്. ജനാര്‍ദ്ദനന് മുഖത്താണ് പരിക്ക്. ബിജെപി പ്രവര്‍ത്തകരായ ഷിജു, നിധീഷ്, വിനീത് എന്നിവരാണ് മര്‍ദ്ദനത്തിന് പിന്നിലെന്ന് ജില്ലാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പരിക്കേറ്റവര്‍ പറയുന്നു. കല്ല്യോട്ടെ പീതാംബരനാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: CPM volunteers assaulted by BJP, Kanhangad, Harthal, BJP, CPM, Kasaragod, News, Attack.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?