സ്ത്രീകള്‍ ശുചിമുറിയില്‍ കയറിയാല്‍ ഒളിച്ചിരുന്ന് ദൃശ്യം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമം; കൗമരക്കാരനെ തന്ത്രപൂര്‍വ്വം കുടുക്കി വ്യാപാരികള്‍, പരാതിയില്ലാത്തതിനാല്‍ പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 30.11.2018) നഗരമധ്യത്തിലെ ഒരു ഷോപ്പിംഗ് കോംപ്ലക്സിലെ സ്ത്രീകള്‍ ഉപയോഗിക്കുന്ന ശുചിമുറിയില്‍ മൊബൈല്‍ ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച കൗമാരക്കാരനെ തന്ത്രപൂര്‍വ്വം കുടുക്കിലാക്കി. സ്ത്രീകള്‍ ശുചിമുറിയില്‍ കയറിയാല്‍ പലപ്പോഴും ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ടെന്ന് സംശയം തോന്നിയാണ് ഷോപ്പിംഗ് കോംപ്ലക്സിലെ വ്യാപാരികള്‍ വലയൊരുക്കിയത്. വെള്ളിയാഴ്ച രാവിലെ ഷോപ്പിംഗ് കോംപ്ലക്സിലെ ഒരു യുവതിയെ ശുചിമുറിയിലേക്ക് പറഞ്ഞുവിട്ട് വ്യാപാരികള്‍ ഒളിച്ചിരുന്നു.

ശുചിമുറിയില്‍ കയറിയ യുവതി പൈപ്പ് തുറന്നുവിട്ടു. വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പോള്‍ തൊട്ടടുത്ത മൊബൈല്‍ കടയിലെ കൗമാരക്കാരന്‍ പതുങ്ങിവന്ന് ഗ്രില്‍സിന്റെ വിടവിലൂടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചു. ഇതിനിടയില്‍ ഒളിച്ചിരുന്ന വ്യാപാരികള്‍ പയ്യനെ പിടികൂടി. ആളുകള്‍ തടിച്ചുകൂടിയതോടെ വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. പയ്യനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ക്യാമറ പരിശോധിച്ചപ്പോള്‍ അതില്‍ ദൃശ്യങ്ങള്‍ ഒന്നുമില്ലെന്ന് വ്യക്തമായി. കൗമാരക്കാരനായതിനാലും ആര്‍ക്കും പരാതിയില്ലാത്തതിനാലും പയ്യനെ താക്കീത് നല്‍കി വിട്ടയച്ചു.

Photo: File



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Police, Top-Headlines, Teen attempted to capture woman's bathing scene; held
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?