ഇനി കണ്ടാലറിയാവുന്നവര്‍ മാത്രമല്ല, സമരത്തിന്റെ പേരില്‍ നിയമലംഘനം നടത്തുന്ന എല്ലാവരും 'കൊണ്ടറിയും'; പോലീസുകാര്‍ക്ക് തലപ്പത്തുനിന്ന് നിര്‍ദേശം

കൊല്ലം:(www.kvartha.com 28/11/2018) ഇനി കണ്ടാലറിയാവുന്നവര്‍ മാത്രമല്ല, സമരത്തിന്റെ പേരില്‍ നിയമലംഘനം നടത്തുന്ന എല്ലാവരും 'കൊണ്ടറിയും'. പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്, വഴി തടയല്‍ തുടങ്ങിയ സമരങ്ങളില്‍ പങ്കെടുക്കുന്ന എല്ലാ നിയമലംഘകര്‍ക്കെതിരെയും കേസെടുക്കാന്‍ പോലീസുകാര്‍ക്ക് തലപ്പത്തുനിന്ന് നിര്‍ദേശം ലഭിച്ചുകഴിഞ്ഞു. മറ്റുസമരങ്ങളില്‍ നിയമലംഘനം കണ്ടെത്തി കേസ് ചാര്‍ജ് ചെയ്യുമ്പോഴും പങ്കെടുത്ത എല്ലാവരെയും പ്രതിച്ചേര്‍ക്കപ്പെടും.

പോലീസ് നിഘണ്ടുവിലെ കാലപ്പഴക്കം ചെന്ന 'കണ്ടാലറിയാവുന്നവര്‍' എന്ന വാക്ക് വേണ്ടെന്നാണ് തലപ്പത്ത് നിന്ന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ശബരിമല വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ബിജെപിയും സംഘപരിവാറും നിരന്തര പ്രക്ഷോഭങ്ങള്‍ തുടരവെയാണ് പോലീസിന്റെ പുതിയ നീക്കം. വലിയ ആള്‍ക്കൂട്ടമുണ്ടാകുന്ന പ്രക്ഷോഭങ്ങളെ രാഷ്ട്രീയ പരിപാടിയായി ലഘൂകരിച്ച് വിരലിലെണ്ണാവുന്നവരെ തിരിച്ചറിഞ്ഞ് കേസെടുത്തശേഷം ബഹുഭൂരിപക്ഷത്തെ കണ്ടാലറിയാവുന്നവരായി പ്രഖ്യാപിക്കുന്ന രീതിയായിരുന്നു ഇതുവരെ തുടര്‍ന്നിരുന്നത്.

News, Kollam, Kerala, Police Station, BJP, Sabarimala, Police, Case will be registered against all participants of illegal strike

എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഏത് പാര്‍ട്ടിയില്‍ പെട്ടവരായാലും സമരത്തിനിറങ്ങി നിയമലംഘനം നടത്തുന്ന എല്ലാവരെയും കണ്ടെത്താനാണ് നീക്കം. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ പോലീസ് ഇതിനായി വിപുലമായ മുന്നൊരുക്കങ്ങളാണ് നടത്തുന്നത്. സമരത്തില്‍ പങ്കെടുക്കാന്‍ സാധ്യതയുള്ളവരുടെ പട്ടിക സ്‌പെഷ്യല്‍ ബ്രാഞ്ച് മുഖേന മുന്‍കൂട്ടി തയ്യാറാക്കും. സമരത്തിനെത്തുന്ന ആള്‍ക്കൂട്ടത്തിന്റെ ആകെ ദൃശ്യങ്ങള്‍ വ്യക്തതയോടെ ചിത്രീകരിക്കും. പൊതുമുതല്‍ നശീകരണം ഉള്‍പ്പെടെയുള്ള ഗൗരവമേറിയ കേസുകളില്‍ സംഭവസ്ഥലത്ത് നിന്ന് ഉത്തരവാദികളായവരെ പിടികൂടാനായില്ലെങ്കിലും പിന്നീട് അവരെ നിയമത്തിന് മുന്നില്‍ എത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kollam, Kerala, Police Station, BJP, Sabarimala, Police, Case will be registered against all participants of illegal strike


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?