ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി: വൈദ്യുതി നിരക്ക് കൂട്ടാന്‍ കെ.എസ്.ഇ.ബി
തിരുവനന്തപുരം: (www.evisionnews.co) ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയായി കെ.എസ്.ഇ.ബി. ഗാര്‍ഹിക, വ്യവസായ ഉപയോക്താക്കളുടെ വൈദ്യുതി നിരക്ക് ഗണ്യമായ തോതില്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന താരിഫ് പെറ്റീഷന്‍ വൈദ്യുതി ബോര്‍ഡ്, റെഗുലേറ്ററി കമ്മിഷന്‍ മുന്‍പാകെ നല്‍കി. നടപ്പുസാമ്പത്തിക വര്‍ഷം ഉള്‍പ്പെടെ വരുന്ന നാലുവര്‍ഷം പ്രതീക്ഷിക്കുന്ന വരവു ചെലവു കണക്കുകളും വൈദ്യുതിനിരക്കു സംബന്ധിച്ച താരിഫ് പെറ്റീഷനുമാണു ബോര്‍ഡ് നല്‍കിയത്.
ഇതു സംബന്ധിച്ച് റെഗുലേറ്ററി കമ്മിഷന്‍ സംസ്ഥാനത്തെ മൂന്നോ നാലോ കേന്ദ്രങ്ങളില്‍ ഹിയറിങ് നടത്തിയ ശേഷം അന്തിമ തീരുമാനം എടുക്കും. ബോര്‍ഡ് ആവശ്യപ്പെട്ട വര്‍ധന അതേപടി അനുവദിക്കില്ലന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
Powered by Info News For You

Comments
Post a Comment