ചൂടേറിയ നിയമസഭാ സമ്മേളനം തുടങ്ങുന്നു; ശബരിമല നയത്തിന്റെ മാറ്റുരയ്ക്കലായി മാറും

തിരുവനന്തപുരം: (www.kvartha.com 27.11.2018) ചൊവ്വാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനം ശബരിമല യുവതീ പ്രവേശന വിവാദത്തിന്റെ മാറ്റുരയ്ക്കല്‍ വേദിയായി മാറും. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ ദര്‍ശനം നടത്താന്‍ അനുമതി നല്‍കി സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധി പുറപ്പെടുവിച്ച ശേഷം ചേരുന്ന ആദ്യ സഭാ സമ്മേളനമാണിത്.

കഴിഞ്ഞ സെപ്റ്റംബര്‍ 28ന് ആയിരുന്നു വിധി. അതിനെതിരെ നല്‍കിയ റിവ്യൂ ഹര്‍ജികള്‍ ജനുവരി 22നു സുപ്രീംകോടതി പരിഗണിക്കാനിരിക്കുകയാണ്. വിധി നടപ്പാക്കാനുറച്ച് സംസ്ഥാന സര്‍ക്കാരും അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫും സംഘപരിവാര്‍ സംഘടനകളും മുന്നോട്ടു പോകുന്നതിനിടെ കേരളത്തില്‍ രണ്ടു മാസമായി ശബരിമല വിഷയം പുകയുകയാണ്.

Kerala assembly session will be burn on Sabarimala issue, Thiruvananthapuram, News, Controversy, Supreme Court of India, Religion, Trending, Sabarimala Temple, UDF, Politics, Kerala

വിധി വന്ന പിന്നാലെ അതിനെ സ്വാഗതം ചെയ്ത കോണ്‍ഗ്രസും ഘടക കക്ഷികളും പെട്ടെന്നാണ് ബിജെപി നിലപാടിന് അനുകൂലമായി മലക്കം മറിഞ്ഞത്. വിശ്വാസികളുടെ വികാരം മാനിച്ച് വിധി നടപ്പാക്കാതെ റിവ്യൂ പെറ്റീഷന്‍ നല്‍കണമെന്നാണ് കോണ്‍ഗ്രസും സംഘപരിവാറും ആവശ്യപ്പെട്ടത്. എന്നാല്‍ തുല്യത എന്ന മൗലികാവകാശത്തിന്റെ അടിസ്ഥാനത്തിലാണ് വിധിയെന്നും സര്‍ക്കാര്‍ അതിനെതിരല്ലെന്നും എല്‍ഡിഎഫും മുഖ്യമന്ത്രിയും വ്യക്തമാക്കി.

ആരെങ്കിലും റിവ്യൂ പെറ്റീഷന്‍ നല്‍കുന്നതിനെ എതിര്‍ക്കില്ലെന്നും അറിയിച്ചു. നാല്‍പ്പത്തൊമ്പത് റിവ്യൂ പെറ്റീഷനുകളാണ് സുപ്രീംകോടതിക്കു മുന്നിലുള്ളത്. വിശ്വാസികളുടെ പേരില്‍ സംഘപരിവാറാണ് ശബരിമലയുടെ പേരില്‍ സമര രംഗത്തുള്ളത് എന്ന് പലവട്ടം വ്യക്തമായത് സര്‍ക്കാര്‍ നിലപാടിനു തുടക്കത്തിലേക്കാള്‍ പിന്തുണ ലഭിക്കാനിടയാക്കി. ബിജെപിയുടേത് രാഷ്ട്രീയലക്ഷ്യത്തോടെ മാത്രമുള്ള നീക്കങ്ങളാണെന്നും കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമായി മാറിയെന്നുമുള്ള വിമര്‍ശനത്തിലും ഊന്നിയായിരിക്കും സഭയില്‍ ഭരണപക്ഷ ആക്രമണം.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ് തന്റെ വ്യക്തിപരമായ നിലപാടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത് ഭരണപക്ഷത്തിന് ആയുധമാകും. യുഡിഎഫിന് അത് ക്ഷീണമാണ്. അതേസമയം, ബിജെപി നിലപാടിനു വേണ്ടി വാദിക്കാന്‍ സഭയില്‍ ഒ രാജഗോപാല്‍ മാത്രമേയുള്ളൂ എന്നതുകൊണ്ട് ശബരിമല വിഷയത്തില്‍ നിയമസഭാ മാര്‍ച്ച് പോലുള്ള സമരങ്ങള്‍ സംഘപരിവാര്‍ ആസൂത്രണം ചെയ്യുന്നു.

നിയമനിര്‍മാണത്തിനു വേണ്ടി മാത്രമാണ് പതിമൂന്നു ദിവസത്തെ സഭാ സമ്മേളനം. നിയമനിര്‍മാണ ചര്‍ച്ചകളെ ഉള്‍പ്പെടെ സര്‍ക്കാര്‍ നിലപാടിന്റെ ശക്തമായ സാധൂകരണത്തിനു ഭരണപക്ഷം ഉപയോഗിച്ചേക്കും. പ്രതിക്ഷത്തിനു മുന്നില്‍ കെ ടി ജലീലിന്റെ ബന്ധുനിയമനം പോലെ സര്‍ക്കാരിനൈ പ്രതിരോധത്തിലാക്കാന്‍ അധികം വിഷയങ്ങളില്ല.

ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ സഭാ സമ്മേളനത്തിനു തലേന്ന് പാര്‍ട്ടി നടപടിയെടുത്തതുകൊണ്ട് അതിന്റെ പേരിലുള്ള പ്രശ്‌നത്തില്‍ നിന്ന് ഭരണപക്ഷത്തിനു തലയൂരാന്‍ കഴിഞ്ഞു. അന്തരിച്ച മഞ്ചേശ്വരം എംഎല്‍എ പി ബി അബ്ദുറസാഖിന് ചരമോപചാരം അര്‍പ്പിച്ച് ചൊവ്വാഴ്ച സഭ പിരിയും. ബുധനാഴ്ച മുതലാണ് മുഴുവന്‍ സമയ സമ്മേളനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala assembly session will be burn on Sabarimala issue, Thiruvananthapuram, News, Controversy, Supreme Court of India, Religion, Trending, Sabarimala Temple, UDF, Politics, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?