രാജ്യത്തെ സമസ്ത മേഖലകളും തകര്‍ന്നു; ജനാധിപത്യപരമല്ലാത്ത വികസനമാണ് കേന്ദ്ര-കേരള സാര്‍ക്കാറുകള്‍ നടപ്പിലാക്കുന്നത്: മേധാപട്കര്‍, 'നാളത്തെ ലോകം നമ്മുടെത്' പദയാത്ര തുടങ്ങി
കാസര്‍കോട്: (www.kvartha.com 10/11/2018) രാജ്യത്തെ സമസ്ത മേഖലകളും തകര്‍ന്നിരിക്കുകയാണെന്നും ജനാധിപത്യപരമല്ലാത്ത വികസനമാണ് കേന്ദ്ര-കേരള സാര്‍ക്കാറുകള്‍ നടപ്പിലാക്കുന്നതെന്നും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക മേധാപട്കര്‍ അഭിപ്രായപ്പെട്ടു. കാസര്‍കോട്ടെ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് 'നാളത്തെ ലോകം നമ്മുടെത്' പദയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
സാധാരണക്കാരെ പാര്‍ശ്വവത്കരിച്ചു കൊണ്ടാണ് വികസനം നടപ്പാക്കുന്നത്. അശാസ്ത്രീയമായ വികസനം മൂലം ഓസോണ്‍ പാളിക്ക് മാത്രമല്ല നാശം സംഭവിക്കുന്നത്. രാജ്യത്തെ സാമൂഹ്യ-സാമ്പത്തിക മേഖല അപ്പാടെ തകരുന്നു. വ്യത്യസ്ത നിലപാടുകളുള്ള സര്‍ക്കാറുകളാണ് കേന്ദ്രത്തിലും കേരളത്തിലും ഭരിക്കുന്നത്. പക്ഷെ, വികസന പദ്ധതികള്‍ നടപ്പാക്കാന്‍ രണ്ടു സര്‍ക്കാറുകളും അദാനിയെ ക്ഷണിക്കുന്നു. ഇടതു സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ വിഴിഞ്ഞം പദ്ധതി അദാനിക്ക് കൈമാറുന്നു. ബി ജെ പി ഭരിക്കുന്ന ഗുജറാത്തിലും വികസനം നടപ്പാക്കുന്നത് അദാനി തന്നെ. മേധാപട്കര്‍ പറഞ്ഞു.
ഇതേ രീതിയിലാണ് വികസനമെങ്കില്‍ ഒരു നൂറു വര്‍ഷം കഴിയുേമ്പാള്‍ ഭാരതപ്പുഴയും പെരിയാറും പോലും ഇല്ലാതാകുമെന്ന് ഭരണാധികാരികള്‍ ഓര്‍ക്കണം. പ്രകൃതിയിലേക്ക് മടങ്ങുകയും സൗരോര്‍ജ്ജം പോലുള്ളവ ഉപയോഗിക്കുകയുമാണ് വേണ്ടത്. കേരളത്തില്‍ ദേശീയപാത വികസിപ്പിക്കുന്നതിന് 35മീറ്റര്‍ മതിയെന്നിരിക്കെ 45മീറ്റര്‍ വികസനം ജനദ്രേഹമാണ്. ഇതുമൂലം നിരവധി പേര്‍ക്ക് കിടപ്പാടം നഷ്ടപ്പെടുന്നു. വ്യാപാര സ്ഥാപനങ്ങള്‍ ഇല്ലാതാവുന്നു. രാജ്യത്തെ സമസ്ത മേഖലകളിലും മാറ്റം കൊണ്ടുവരുന്നതില്‍ ഉതകുന്ന ഒരു പുത്തന്‍ ചിന്താധാര സൃഷ്ടിക്കുന്നതിന് അഥീന സുന്ദറിന്റെ നേതൃത്വത്തില്‍ നടക്കാന്‍ പോകുന്ന യുവാക്കളുടെ 'നാളത്തെ ലോകം നമ്മുടേത് പദയാത്ര' കളമൊരുക്കുമെന്ന് മേധാ പട്കര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ദളിത് ആക്ടിവിസ്റ്റും ഗുജറാത്ത് എം എല്‍ എയുമായ ജിഗ്‌നേഷ് മേവാനി മുഖ്യപ്രഭാഷണം നടത്തി. കൂടംകുളം സമരനായകന്‍ എസ് പി ഉദയകുമാര്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍, പ്ലാച്ചിമട സമരനേതാവ് വിളയോടി വേണുഗോപാല്‍, അഡ്വ: ഡി പൗരന്‍, ഡോ: ഡി. സുരേന്ദ്രനാഥ്, അബ്ദുല്‍ഖാദര്‍, അഡ്വ: ജോസ് ജോസഫ്, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Keywords: Kasaragod, News, Kerala, Medha Patkar inaugurates Students program

Powered by Info News For You

Comments
Post a Comment