നടന്‍ ദിലീപ് ബാങ്കോക്കില്‍ എന്തുചെയ്യുന്നു? ഇന്റര്‍പോളിന്റെ സഹായംതേടി പോലീസ്

കൊച്ചി: (www.kvartha.com 27.11.2018) പുതിയ സിനിമയായ ഡിങ്കന്റെ ചിത്രീകരണത്തിനായി ബാങ്കോക്കില്‍ എത്തിയ നടന്‍ ദിലീപിനെ നിരീക്ഷിക്കാന്‍ പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയതായി സൂചന.

 കോടതിയുടെ അനുവാദത്തോടെ ഒന്നരമാസത്തെ ചിത്രീകരണത്തിനാണ് ദിലീപ് വിദേശത്തേക്ക് പോയത്. അവിടെ താമസിക്കുന്ന സ്ഥലം, പരിപാടികള്‍ എല്ലാം ദിലീപ് കോടതിയെ അറിയിച്ചിരുന്നു. ഇവ കൃത്യമായി പാലിക്കുന്നുണ്ടോ എന്നറിയാനാണ് പോലീസ് രാജ്യാന്തര അന്വേഷണ ഏജന്‍സിയുടെ സഹായം തേടിയിരിക്കുന്നത്.

Police to check actor Dileep's activity in Bangkok, Kochi, News, Cinema, Entertainment, Police, Probe, Court, Press meet, Passport, Kerala

നേരത്തേ ദുബൈയില്‍ പുതിയ തട്ടുകടയുടെ ഉദ്ഘാടനത്തിന് പോയപ്പോഴും പോലീസ് ഇങ്ങനെ ചെയ്തിരുന്നു. വാര്‍ത്താസമ്മേളനത്തിന്റെയും എഫ്.എം റേഡിയോ ഇന്റര്‍വ്യൂവിന്റെയും വിശദാംശങ്ങളും റെക്കോര്‍ഡിംഗും ഇന്റര്‍പോളാണ് പോലീസിന് കൈമാറിയത്. കാനഡയിലും യു.എസിലും പോയപ്പോഴുള്ള വിസയുടെ വിശദാംശങ്ങളും ഇന്റര്‍പോള്‍ വഴിയാണ് പോലീസ് ലഭ്യമാക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Police to check actor Dileep's activity in Bangkok, Kochi, News, Cinema, Entertainment, Police, Probe, Court, Press meet, Passport, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?