ബി ജെ പി യെയും പിള്ളയെയും വെട്ടിലാക്കി യുവമോര്‍ച്ച സമ്മേളനത്തിലെ പ്രസംഗം ചോര്‍ന്നു; ചോര്‍ത്തിയത് എതിര്‍ ഗ്രൂപ്പ് എന്ന് സംശയം
തിരുവനന്തപുരം: (www.kvartha.com 05.11.2018) ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് എസ് ശ്രീധരന്‍ പിള്ളയുടെ പ്രസംഗം പാര്‍ട്ടിയിലെ എതിര്‍ ഗ്രൂപ്പ് ചോര്‍ത്തിയതെന്നു സംശയം. യുവമോര്‍ച്ച സമ്മേളനത്തിലെ പ്രസംഗം ചോര്‍ന്നത് ബി ജെ പി യെയും പിള്ളയെയും വെട്ടിലാക്കി.
തുലാമാസ പൂജയ്ക്കിടെ ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്ന അവസരമെത്തിയപ്പോള്‍ നട അടയ്ക്കാനുള്ള നീക്കം താനുമായി ആലോചിച്ചാണ് തന്ത്രി സ്വീകരിച്ചതെന്ന വെളിപ്പെടുത്തലാണ് ബി.ജെ.പി അധ്യക്ഷന്‍ നടത്തിയത്. ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി ബി.ജെ.പിക്ക് കിട്ടിയ സുവര്‍ണ അവസരമാണ്. ബി.ജെ.പി മുന്നോട്ട് വച്ച അജണ്ടയില്‍ ഓരോരുത്തരായി വീണെന്നും ശ്രീധരന്‍പിള്ള പറയുന്നു. അതേസമയം, ബി.ജെ.പിയും തന്ത്രിയും തമ്മിലുള്ള ഗൂഢാലോചന ഇപ്പോള്‍ തെളിഞ്ഞതായി സി.പി.എം ആരോപിച്ചു.
ശ്രീധരന്‍പിള്ളയുടെ പറഞ്ഞത്:
'ശബരിമലയിലേക്ക് സ്ത്രീകള്‍ പ്രവേശിക്കുന്ന സാഹചര്യത്തില്‍ തന്ത്രി കണ്ഠരര് രാജീവരര് തന്നെ വിളിച്ചിരുന്നു. നട അടച്ചാല്‍ കോടതി അലക്ഷ്യമാകില്ലേ അന്ന് അദ്ദേഹം ചോദിച്ചു. കോടതി അലക്ഷ്യമായാലും തന്ത്രി ഒറ്റയ്ക്കാകില്ലെന്നും പതിനായിരങ്ങള്‍ കൂടെയുണ്ടാകുമെന്നും ഉറപ്പ് നല്‍കി. സാറിന്റെ വാക്കുകള്‍ എനിക്ക് വിശ്വാസമാണെന്ന് പറഞ്ഞാണ് അദ്ദേഹം ഫോണ്‍ വച്ചത്. ശബരിമല പ്രശ്‌നം നമുക്കൊരു സുവര്‍ണ അവസരമാണ്. ഈ അവസരം പരമാവധി വിനിയോഗിക്കണം. നമ്മള്‍ മുന്നോട്ട് വച്ച അജണ്ടയില്‍ എല്ലാവരും വീണു '.
അതേസമയം, ഒരു അഭിഭാഷകനെന്ന നിലയില്‍ തന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും കോടതി അലക്ഷ്യക്കേസില്‍ തന്ത്രിക്കും കുടുംബത്തിനും സഹായം നല്‍കുമെന്നും ശ്രീധരന്‍പിള്ള പിന്നീട് പ്രതികരിച്ചു. തന്ത്രി അടക്കം നിരവധി പേര്‍ തന്നോട് നിയമസഹായം തേടി വിളിച്ചിട്ടുണ്ട്. ഇവരോടൊക്കെ സംസാരിച്ചിട്ടുമുണ്ട്. തനിക്കെതിരായ കോടതി അലക്ഷ്യക്കേസിന് പിന്നില്‍ സി.പി.എമ്മാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉന്നതന്‍ ഇടപെട്ടാണ് തനിക്കെതിരെ കേസ് കൊടുത്തതെന്നും അദ്ദേഹം ആരോപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 'Sabarimala Issue Golden Opportunity for Us': Kerala BJP Chief in Row Over Audio Clip, Thiruvananthapuram, Politics, BJP, Sabarimala Temple, Religion, Allegation, Controversy, Trending, News, Kerala.

Powered by Info News For You

Comments
Post a Comment