ഇ കെ മഹ് മൂദ് മുസ്‌ലിയാര്‍ പള്ളിക്കര സംയുക്ത ഖാസി

പള്ളിക്കര: (www.kasargodvartha.com 12.11.2018) പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസിയായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും നീലേശ്വരം മര്‍ക്കസു ദഅ് വത്തുല്‍ ഇസ്ലാമിയ കോളജ് പ്രിന്‍സിപ്പലുമായ ഇ കെ മഹ് മൂദ് മുസ്‌ലിയാരെ അവരോധിക്കാന്‍ പള്ളിക്കര സംയുക്ത ജമാഅത്ത് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. പ്രസിഡണ്ട് പി എ അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി ടി.പി കുഞ്ഞബ്ദുല്ല ഹാജി സ്വാഗതവും മാളികയില്‍ അബ്ബാസ് ഹാജി നന്ദിയും പറഞ്ഞു. ഖാസി സ്ഥാനാരോഹണ സമ്മേളനത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ഭാരവാഹികള്‍: കെ.എം സാലിഹ് (ചെയര്‍മാന്‍), എഞ്ചിനീയര്‍ ബഷീര്‍ (ജനറല്‍ കണ്‍വീനര്‍), മുഹമ്മദ് കുഞ്ഞി ഹാജി പൂച്ചക്കാട് (ട്രഷറര്‍), കെ.ഇ.എ. ബക്കര്‍ (കോ- ഓര്‍ഡിനേറ്റര്‍).
 E.K Mahmood Musliyar Pallikkara Samyuktha Jama-ath Khazi, Pallikara, Kasaragod, News.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: E.K Mahmood Musliyar Pallikkara Samyuktha Jama-ath Khazi, Pallikara, Kasaragod, News.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?