ഹര്‍ത്താലിനിടെയുണ്ടായ അക്രമം; 9 സി പി എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

രാജപുരം: (www.kasargodvartha.com 19.11.2018) കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താലിനിടെയുണ്ടായ അക്രമസംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് സി പി എം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. ജില്ലാ കമ്മറ്റി അംഗം ഒക്ലാവ് കൃഷ്ണന്‍, രാജപുരം ലോക്കല്‍ സെക്രട്ടറി ജോഷി ജോര്‍ജ്, ചുള്ളിക്കര ലോക്കല്‍ സെക്രട്ടറി സിനു കുര്യാക്കോസ്, കുഞ്ഞികൃഷ്ണന്‍, ടി രത്‌നാകരന്‍, കെ രാഘവന്‍, കെ ശങ്കരന്‍, പ്രശാന്ത്, പി കെ രാമചന്ദ്രന്‍ എന്നിവരെയാണ് രാജപുരം പോലീസ് അറസ്റ്റുചെയ്തത്.

ബി ജെ പി പ്രവര്‍ത്തകരുടെ പരാതിയിലാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത്. അതേസമയം സിപിഎം പ്രവര്‍ത്തകരുടെ പരാതിയില്‍ മണ്ഡലം വൈസ് പ്രസിഡണ്ട് സി ബാലകൃഷ്ണന്‍ നായര്‍, പ്രവര്‍ത്തകരായ രാജഗോപാല്‍ പെരിങ്കയ, ദീപു നിധിന്‍ എന്നിവരുള്‍പ്പെടെ കണ്ടാലറിയാവുന്ന 20 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, arrest, Crime, CPM, Attack; 9 CPM Volunteers arrested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?