രഞ്ജി ട്രോഫി ക്രിക്കറ്റ്; ആന്ധ്രയ്‌ക്കെതിരെ കേരളത്തിന് 9 വിക്കറ്റ് ജയം; താരമായി ജലജ് സക്‌സേന

തിരുവനന്തപുരം: (www.kvartha.com 15.11.2018) രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ ആന്ധ്രയ്‌ക്കെതിരെ കേരളത്തിനു ഒമ്പത് വിക്കറ്റ് ജയം. വിജയലക്ഷ്യമായ 43 റണ്‍സ് കേരളം ഒരു വിക്കറ്റ് നഷ്ടത്തില്‍ നേടി. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ ജലജ് സക്‌സേന രണ്ടാം ഇന്നിങ്‌സില്‍ ആന്ധ്രയുടെ എട്ടു വിക്കറ്റുകളാണ് സ്വന്തമാക്കിയത്. സക്‌സേന തന്നെയാണ് കളിയിലെ താരവും.

ഇതോടെ കേരളത്തിനു രണ്ടു മത്സരങ്ങളില്‍ ഏഴു പോയിന്റ് ലഭിച്ചു. ജലജ് സക്‌സേനയും (19) രോഹന്‍ പ്രേമുമാണ് (8) ടീമിനെ വിജയത്തിലെത്തിച്ചത്. 16 റണ്‍സെടുത്ത അരുണ്‍ കാര്‍ത്തികാണ് പുറത്തായത്. സ്‌കോര്‍ ആന്ധ്ര 254, 115. കേരളം 328, 43/1.

 Ranji Trophy: Kerala beat Andhra ; Jalaj scalps 8 wickets, Thiruvananthapuram, News, Cricket, Sports, Winner, Kerala

ഈ രഞ്ജി സീസണിലെ കേരളത്തിന്റെ ആദ്യ ജയമാണിത്. ഗ്രൂപ്പ് ബിയില്‍ ഇരുടീമുകളുടെയും രണ്ടാം മത്സരമായിരുന്നു ഇത്. ആദ്യമത്സരത്തില്‍ ഹൈദരാബദിനെതിരെ കേരളം നന്നായി തുടങ്ങിയെങ്കിലും മഴയായതിനാല്‍ കളി സമനിലയിലാകുകയായിരുന്നു.

ആദ്യ ഇന്നിങ്‌സില്‍ കേരളം, ആന്ധ്രയെ 254 റണ്‍സിന് പുറത്താക്കിയിരുന്നു. റിക്കി ഭൂയിയുടെ സെഞ്ച്വറിയാണ് (109) സന്ദര്‍ശകരെ 254ല്‍ എത്തിച്ചത്. നാലു വിക്കറ്റെടുത്ത കെ.സി അക്ഷയും മൂന്നു വിക്കറ്റ് പിഴുത ബേസില്‍ തമ്പിയുമാണ് ആദ്യ ഇന്നിങ്‌സില്‍ ആന്ധ്രയെ തകര്‍ത്തത്.

മറുപടി ബാറ്റിങില്‍ ജലജ് സക്‌സേനയുടെ (133) സെഞ്ച്വറി മികവില്‍ ഒന്നാം ഇന്നിങ്‌സില്‍ 328 റണ്‍സെടുത്ത കേരളം 74 റണ്‍സിന്റെ ലീഡ് നേടി. അരുണ്‍ കാര്‍ത്തിക്ക് (56), രോഹന്‍ പ്രേം (47) എന്നിവരും കേരള സ്‌കോറിലേക്ക് സംഭാവനകള്‍ നല്‍കി.

രണ്ടാം ഇന്നിങ്‌സില്‍ എട്ടു വിക്കറ്റെടുത്ത ജലജ് സക്‌സേനയുടെ മികവില്‍ ആന്ധ്രയെ കേരളം 115 റണ്‍സിന് ചുരുട്ടിക്കൂട്ടുകയായിരുന്നു. ആദ്യ ഇന്നിങ്‌സിലെ സെഞ്ച്വറി വീരന്‍ റിക്കി ഭൂയിക്കൊഴികെ (32) മറ്റാര്‍ക്കും 20 റണ്‍സ് പോലും കടക്കാനായില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ranji Trophy: Kerala beat Andhra ; Jalaj scalps 8 wickets, Thiruvananthapuram, News, Cricket, Sports, Winner, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?