കൊലയ്ക്ക് ശേഷം 9 ദിവസം ആര്‍ക്കും പിടികൊടുക്കാതെ മുങ്ങി; പത്താംദിവസം സ്വയം ശിക്ഷ വിധിച്ച് ഹരികുമാര്‍
തിരുവനന്തപുരം: (www.kvartha.com 13.11.2018) നെയ്യാറ്റിന്‍കരയില്‍ സനല്‍കുമാറിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ പത്താം ദിവസം ആത്മഹത്യ ചെയ്ത് ഡിവൈ.എസ്.പി ഹരികുമാര്‍ ശിക്ഷ സ്വയം വിധിച്ചിരിക്കയാണ്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഹരികുമാറിനെ തിരുവനന്തപുരം കല്ലമ്പലത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊലയ്ക്ക് ശേഷം ആര്‍ക്കും പിടികൊടുക്കാതെ മുങ്ങിനടന്ന ഹരികുമാറിനെ കണ്ടെത്താന്‍ തമിഴ് നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനിരിക്കെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹരികുമാറിനെ കണ്ടെത്താത്തതിനെ തുടര്‍ന്ന് പോലീസിന് നേരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.
സനല്‍കുമാറിനെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ഡിവൈ.എസ്.പിയെ പിടികൂടാന്‍ പോലീസ് ഊര്‍ജ്ജിതമായി ശ്രമിച്ചിരുന്നില്ലെന്ന് തുടക്കം മുതല്‍ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. പരമാവധി സംയമനം പാലിച്ച് ഹരികുമാറിന് കീഴടങ്ങാനുള്ള അവസരമൊരുക്കാന്‍ പോലീസ് ശ്രമിച്ചെന്നാണ് ആരോപണം. ഹരികുമാര്‍ തമിഴ്‌നാട്ടിലേക്ക് മുങ്ങിയെന്നാണ് പോലീസ് ആദ്യം മുതല്‍ക്കേ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നത്.
എന്നാല്‍ ഹരികുമാര്‍ തലസ്ഥാനത്ത് തന്നെ ഒളിവില്‍ കഴിയുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടെ നെടുമങ്ങാട് വനമേഖലയില്‍ ഹരികുമാറിനെ കണ്ടതായി നാട്ടുകാരും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇവിടെ നിന്നും ചെങ്കോട്ട വഴി ഹരികുമാര്‍ മധുരയിലേക്ക് കടന്നുവെന്ന് കണ്ടെത്തിയ പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ അയക്കുകയും ചെയ്തു.
പോലീസില്‍ നിന്നും ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതോടെയാണ് ഹരികുമാറിനായുള്ള അന്വേഷണം വീണ്ടും ഊര്‍ജിതമായത്. ഐ ജി ശ്രീജിത്തിനായിരുന്നു അന്വേഷണ ചുമതല. തമിഴ്‌നാട്ടിലെ ഒളിസങ്കേതം വിട്ട് ഡിവൈ.എസ്.പി ബി. ഹരികുമാറും കൂട്ടാളി ബിനുവും കര്‍ണാടകത്തിലേക്ക് നീങ്ങിയെന്നാണ് ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നത്.
മൈസൂര്‍, മംഗലാപുരം, മൂകാംബിക എന്നിവിടങ്ങളില്‍ ഡിവൈ.എസ്.പിയുടെ രഹസ്യനമ്പര്‍ ഓണായിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. എന്നാല്‍ സനല്‍ കുമാര്‍ കൊല്ലപ്പെട്ട് പത്താം ദിവസം തിരുവനന്തപുരത്ത് കല്ലമ്പലത്തുള്ള വസതിയില്‍ ഡിവൈ.എസ്.പി ഹരികുമാര്‍ തൂങ്ങിമരിച്ചുവെന്ന വാര്‍ത്തയാണ് പുറത്ത് വന്നത്.
പോലീസിനെ വെട്ടിച്ച് ഇയാള്‍ എങ്ങനെ കല്ലമ്പലത്തെ വീട്ടിലെത്തി എന്നത് വ്യക്തമായിട്ടില്ല. സനല്‍കുമാറിന്റെ മരണത്തില്‍ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഭാര്യ വിജി ചൊവ്വാഴ്ച ഉപവാസ സമരം തുടങ്ങിയിരുന്നു. അതിനിടെയാണ് മരണ വിവരം അറിയുന്നത്. ഇതോടെ വിജി ഉപവാസം അവസാനിപ്പിച്ചു. ഇത് ദൈവഹിതമെന്നും, ദൈവം നീതി നടപ്പിലാക്കിയെന്നുമാണ് ഹരികുമാറിന്റെ മരണവിവരമറിഞ്ഞ് വിജി ആദ്യം പ്രതികരിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Former Neyyattinkara DySP Harikumar found dead, Thiruvananthapuram, News, Crime, Criminal Case, Murder, Suicide, Police, Probe, Trending, Kerala.

Powered by Info News For You

Comments
Post a Comment