90 ശതമാനം ലൈംഗീക പീഡനങ്ങളും നടക്കുന്നത് പരസ്പരം അടുപ്പമുള്ളവര്‍ക്കിടയില്‍, സ്ത്രീകള്‍ പീഡനകേസുകള്‍ ഫയല്‍ ചെയ്യുന്നത് അകന്നുപോയ കാമുകനെ വീണ്ടെടുക്കാന്‍; ഖട്ടര്‍ വീണ്ടും വിവാദത്തില്‍

ചണ്ഡീഗഡ്: (www.kvartha.com 18/11/2018) ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ വീണ്ടും വിവാദത്തില്‍. അകന്നുപോയ കാമുകനെ വീണ്ടെടുക്കാനാണ് സ്ത്രീകള്‍ ലൈംഗീക പീഡന പരാതികള്‍ ഫയല്‍ ചെയ്യുന്നതെന്ന് ഖട്ടര്‍. ലൈംഗീക പീഡനകേസുകളില്‍ അടുത്തിടെ വര്‍ദ്ധനവുണ്ടായെന്ന റിപോര്‍ട്ടുകള്‍ ഖട്ടര്‍ തള്ളി.

ലൈംഗീക പീഡനങ്ങള്‍ മുന്‍പും നടക്കുന്നുണ്ട്. ഇപ്പോഴുമുണ്ട്. പരസ്പരം അറിയുന്നവര്‍ക്കിടയിലാണ് മാനഭംഗങ്ങളും പീഡനങ്ങളും തൊണ്ണൂറ് ശതമാനവും നടക്കുന്നത്. അവര്‍ ഒരുമിച്ച് ദിവസങ്ങളോളം ചുറ്റിക്കറങ്ങും. അവര്‍ക്കിടയില്‍ വഴക്കുണ്ടാകുമ്പോള്‍ സ്ത്രീകള്‍ ലൈംഗിക പീഡന പരാതി നല്‍കുകയും ചെയ്യും- ഖട്ടര്‍ പറഞ്ഞു.

ഖട്ടറിന്റെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല രംഗത്തെത്തി. ഖട്ടറിന്റെ സ്ത്രീ വിരുദ്ധതയാണ് പ്രസ്താവനയിലൂടെ പുറത്തുവന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ational, Haryana, CM, Abuse

സംസ്ഥാനം ഭരിക്കുന്ന മുഖ്യന്‍ ഇങ്ങനെയാണ് ചിന്തിക്കുന്നതെങ്കില്‍ ഇവിടുത്തെ പെണ്‍കുട്ടികള്‍ എങ്ങനെ സുരക്ഷിതരാകുമെന്ന് രണ്‍ദീപ് സിംഗ് ചോദിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Congress leader Randeep Singh Surjewala dubbed the statement as deplorable. "Anti-Women Mindset of Khattar Govt Exposed! Haryana CM Khattar ji makes an utterly condemnable remark.

Keywords: National, Haryana, CM, Abuse


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?