9 മാസമായി ചിലവിന് നല്‍കുന്നില്ല, ആദ്യ ഭാര്യ നിലവിലിരിക്കെ മറ്റൊരു വിവാഹം കഴിച്ചു, കല്യാണ സമയത്ത് നല്‍കിയ സ്വര്‍ണവും പണവും ഉപയോഗിച്ച് കെട്ടിയ വീട് മറ്റൊരാളുടെ പേരിലാക്കി വീട്ടില്‍ നിന്നും ആട്ടിപ്പുറത്താക്കി; ഭര്‍ത്താവിന്റെ പീഡനത്തില്‍ മനംനൊന്ത് വീട്ടമ്മയുടെയും മക്കളുടെയും ആത്മഹത്യാ ഭീഷണി

ബദിയടുക്ക: (www.kasargodvartha.com 07.11.2018) ഒമ്പതു മാസമായി ചിലവിന് നല്‍കുന്നില്ല. ആദ്യ ഭാര്യ നിലവിലിരിക്കെ മറ്റൊരു വിവാഹം കഴിച്ചു. കല്യാണ സമയത്ത് നല്‍കിയ സ്വര്‍ണവും പണവും ഉപയോഗിച്ച് കെട്ടിയ വീട് മറ്റൊരാളുടെ പേരിലാക്കി വീട്ടില്‍ നിന്നും ആട്ടിപ്പുറത്താക്കി. ഭര്‍ത്താവിന്റെ പീഡനത്തില്‍ മനംനൊന്ത് വീട്ടമ്മയുടെയും മക്കളുടെയും ആത്മഹത്യാ ഭീഷണി. പെര്‍ള കണ്ണടിക്കാനത്തെ തഷ് രീഫയാണ് വീട്ടില്‍ കെട്ടി തൂങ്ങിമരിക്കുമെന്ന് ആത്മഹത്യ മുഴക്കിയത്.

സംഭവത്തെ കുറിച്ച് തഷ് രീഫ പറയുന്നതിങ്ങനെ: 2008 ഏപ്രില്‍ 14നാണ് അടുക്കസ്ഥലയിലെ ഇബ്രാഹിമുമായി തന്റെ വിവാഹം കഴിഞ്ഞത്. എട്ട് വയസും മൂന്നര വയസുമുള്ള രണ്ട് കുട്ടികളുണ്ട്. കഴിഞ്ഞ ഒമ്പത് മാസമായി ഇബ്രാഹിം തനിക്കോ മകള്‍ക്കോ ചിലവിന് തരുന്നില്ല. ഇതുമൂലം തങ്ങള്‍ കടുത്ത ദുരിതത്തിലാണ്. വിവാഹ സമയം 50 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും നല്‍കിയിരുന്നു. ഈ പണവും സ്വര്‍ണവും 10 ലക്ഷം രൂപ കടവും വാങ്ങി വീട് വെച്ചിരുന്നു. തങ്ങള്‍ക്ക് ചിലവ് തരുന്നില്ലെന്ന് കാണിച്ച് ഭര്‍ത്താവിനെതിരെ പരാതി നല്‍കിയതോടെ ഇയാള്‍ ഈ വീട് ബന്ധുവായ മറ്റൊരാളുടെ പേരിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതിനു പിന്നാലെ വീട്ടില്‍ നിന്നും ആട്ടിപ്പുറത്താക്കുകയായിരുന്നു. ഗള്‍ഫില്‍ സൂപ്പര്‍വൈസറായിരുന്ന ഇബ്രാഹിം ഇക്കഴിഞ്ഞ ജൂലൈയിലാണ് നാട്ടിലെത്തി വീട് മറ്റൊരാളുടെ പേരിലേക്ക് മാറ്റിയത്.

പരാതിയുമായി പോലീസ് സ്റ്റേഷന്‍, വനിതാ കമ്മീഷന്‍ തുടങ്ങിയവയ്ക്കു മുമ്പാകെ സമീപിച്ചെങ്കിലും നടപടിയുണ്ടാകുന്നില്ലെന്ന് തഷ് രീഫ കണ്ണീരോടെ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. തന്നെ മൊഴി ചൊല്ലാതെ ഇബ്രാഹിം കള്ളസര്‍ട്ടിഫിക്കറ്റുണ്ടാക്കി പുത്തൂര്‍ സ്വദേശിനിയായ മറ്റൊരു യുവതിയെ വിവാഹം കഴിച്ചതായും തഷ് രീഫ പരാതിപ്പെട്ടു. വീട്ടില്‍ നിന്നും ആട്ടിപ്പുറത്താക്കുകയും ചിലവിന് തരാതിരിക്കുകയും ചെയ്തതോടെ താനും മക്കളും തീര്‍ത്തും പട്ടിണിയിലായിരിക്കുകയാണെന്നും തഷ് രീഫ് പരാതിപ്പെട്ടു. ബദിയടുക്ക പോലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയെങ്കിലും പോലീസ് തങ്ങളെ വീട്ടില്‍ നിന്നും പുറത്താക്കാന്‍ കൂട്ടുനില്‍ക്കുകയാണെന്നും വീട്ടമ്മ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Perla, Top-Headlines, Badiyadukka, Cheating, husband, Family, Threatening, suicide, Husband's harassment; House wife Threatens to Commit Suicide
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?