ശബരിമല സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച 82 പേര്‍ക്ക് ജാമ്യം
സന്നിധാനം: (www.kvartha.com 25.11.2018) ശബരിമല സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായവര്‍ക്ക് ജാമ്യം അനുവദിച്ചു. നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധ നാമജപം നടത്തിയതിന് അറസ്റ്റിലായ 82 പേര്‍ക്കാണ് ജാമ്യം അനുവദിച്ചത്. സ്‌റ്റേഷന്‍ ജാമ്യം നല്‍കിയാണ് ഇവരെ വിട്ടയച്ചത്.
നിരോധനാജ്ഞ ലംഘിച്ചു, മാര്‍ഗ്ഗതടസ്സമുണ്ടാക്കി, അന്യായമായി സംഘംചേര്‍ന്നു തുടങ്ങിയ കുറ്റങ്ങളാണ് ഇവരുടെ പേരില്‍ ചുമത്തിയിട്ടുള്ളത്.
ഇന്നലെ രാത്രിയാണ് നടയടയ്ക്കുന്നതിന് തൊട്ടുമുമ്പ് അപ്രതീക്ഷിത പ്രതിഷേധം നടത്തിയ ബിജെപി കോട്ടയം ജില്ലാ ട്രഷറര്‍ അടക്കമുള്ളവര്‍ അറസ്റ്റിലായത്. പതിനെട്ടാം പടിക്ക് പരിസരത്തും വാവര്‍ നടയ്ക്ക് മുന്നിലെ പൊലീസ് ബാരിക്കേടിനുള്ളില്‍ കടന്നും നാമം വിളിച്ചവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആദ്യം ഇക്കാര്യത്തില്‍ പൊലീസ് നടപടിക്ക് മുതിര്‍ന്നിരുന്നില്ല. പിന്നീട് പ്രതിഷേധത്തിന്റെ സ്വഭാവം മാറിയതോടെ പൊലീസ് ഇടപെടുകയായിരുന്നു. സമരം തികച്ചും ആസൂത്രിതമാണെന്നും വധശ്രമം അടക്കമുള്ള കേസുകളില്‍ പ്രതികളായവരും ഇക്കൂട്ടത്തിലുണ്ടെന്നും പൊലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Pathanamthitta, News, Shabarimala, Bail, Trending, Bail allowed for 82 peoples arrested for breaking 144 in Shabarimala

Powered by Info News For You

Comments
Post a Comment