രണ്ടാം ക്ലാസില്‍ പഠിക്കുന്ന മൂന്ന് ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ മദ്രസാധ്യാപകന് 7 വര്‍ഷം കഠിനതടവും പിഴയും
കാസര്‍കോട്: (www.kasargodvartha.com 28.11.2018) രണ്ടാം ക്ലാസില്‍ പഠിക്കുന്ന മൂന്ന് ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ മദ്രസാധ്യാപകനെ ഏഴ് വര്‍ഷം കഠിനതടവിനും അരലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു മദ്രസയിലെ മൂന്നു വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച തിരൂര്‍ തുരുത്തിപ്പറമ്പിലെ നസീബ് മൗലവി (37) യെയാണ് കാസര്‍കോട് ജില്ലാ അഡീ. സെഷന്‍സ് കോടതി (ഒന്ന്) മജിസ്ട്രേറ്റ് പി എസ് ശശികുമാര്‍ ശിക്ഷിച്ചത്.
2011 ഏപ്രില്‍ 30ന് മുമ്പുള്ള പല ദിവസങ്ങളിലായി മൂന്ന് കുട്ടികളെ ഇയാള്‍ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. കുട്ടികളുടെയും ബന്ധുക്കളുടെയും പരാതിയില്‍ ചിറ്റാരിക്കാല്‍ എസ് ഐയായിരുന്ന ഹരീഷ് ഷെട്ടിയാണ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തത്. മതപഠനത്തിനിടെ ഭീഷണിപ്പെടുത്തി തങ്ങളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് കുട്ടികള്‍ മൊഴി നല്‍കിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ പി രാഘവന്‍ ഹാജരായി.
പിഴയടച്ചില്ലെങ്കില്‍ ആറു മാസം കൂടി അധികതടവ് ശിക്ഷ അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടു. പിഴയടച്ചാല്‍ ഇതില്‍ നിന്നും 15,000 രൂപ വീതം പീഡനത്തിനിരയായ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കണമെന്നും കോടതി വിധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Molestation, court, case, chittarikkal, 7 year imprisonment for Molestation case accused
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment