70,000 രൂപയുടെ കൊക്കെയ്നുമായി കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ പിടിയില്‍
മംഗളൂരു (www.evisionnews.co): 70,000രൂപയുടെ കൊക്കെയ്നുമായി കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ പിടിയിലായി. കാസര്‍കോട് കുഞ്ചത്തൂര്‍ സ്വദേശി അജ്മല്‍ മുഹമ്മദ് എന്ന പുളിക്കല്‍ മുഹമ്മദാ (44)ണ് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പോലീസിന്റെ പിടിയിലായത്. ഗോവയില്‍ നിന്നും മയക്കുമരുന്ന് കടത്ത് തൊഴിലാക്കിയ സംഘത്തിലെ കണ്ണിയാണ് പിടിയിലായിരിക്കുന്നത്. ഗോവയിലെ കാന്‍ഡോലിമിലെ അപാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ചാണ് ഇയാള്‍ മയക്കുമരുന്ന് കച്ചവടം നടത്തുന്നതെന്ന് പോലീസ് കണ്ടെത്തി.
ഇക്കഴിഞ്ഞ ആഗസ്റ്റ് 17ന് അഞ്ചു പേരെ മയക്കുമരുന്നുമായി കദ്രി പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് അജ്മലിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. 2008ല്‍ വ്യാജ പാസ്‌പോര്‍ട്ട് നിര്‍മിച്ച് വിതരണം ചെയ്തതിന് ഉള്ളാള്‍ പോലീസില്‍ കേസ് നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
Powered by Info News For You

Comments
Post a Comment