70,000 രൂപയുടെ കൊക്കെയ്‌നുമായി കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ അറസ്റ്റില്‍, പിടിയിലായത് ഗോവയില്‍ നിന്നും മയക്കുമരുന്ന് കടത്ത് തൊഴിലാക്കിയ മധ്യവയസ്‌കന്‍, 2008 ല്‍ വ്യാജപാസ്‌പോര്‍ട്ട് നിര്‍മിച്ചു നല്‍കിയ കേസിലും പ്രതി

മംഗളൂരു: (www.kasargodvartha.com 02.11.2018) 70,000 രൂപയുടെ കൊക്കെയ്‌നുമായി കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ അറസ്റ്റിലായി. ഗോവയില്‍ നിന്നും മയക്കുമരുന്ന് കടത്ത് തൊഴിലാക്കിയ മധ്യവയസ്‌കനാണ് പിടിയിലായിരിക്കുന്നത്. കാസര്‍കോട് കുഞ്ചത്തൂര്‍ സ്വദേശി അജ്മല്‍ മുഹമ്മദ് എന്ന പുളിക്കല്‍ മുഹമ്മദിനെ (44)യാണ് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റു ചെയ്തത്. ഗോവയിലെ കാന്‍ഡോലിമിലെ അപാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ചാണ് ഇയാള്‍ മയക്കുമരുന്ന് കച്ചവടം നടത്തുന്നതെന്ന് പോലീസ് കണ്ടെത്തി.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 17ന് അഞ്ചു പേരെ മയക്കുമരുന്നുമായി കദ്രി പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് അജ്മലിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. തുടര്‍ന്ന് ഇയാള്‍ മംഗളൂരുവിലെത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ച പോലീസ് പ്രതിയെ കൈയ്യോടെ പിടികൂടുകയായിരുന്നു. ഇയാളില്‍ നിന്ന് മൂന്നു കാറുകളും മൊബെല്‍ ഫോണും പണവും പോലീസ് പിടിച്ചെടുത്തു.

2008-ല്‍ വ്യാജപാസ്പോര്‍ട്ട് നിര്‍മിച്ച് വിതരണം ചെയ്തതിന് അജ്മലിനെതിരേ ഉള്ളാള്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Mangalore, Top-Headlines, arrest, Crime, National, Main accused in cocaine supplying case arrested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?