ഹോട്ടലിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ 70 കാരിയെ പീഡിപ്പിച്ച കേസില്‍ 2 പേര്‍ റിമാന്‍ഡില്‍

നെടുമ്പാശേരി: (www.kvartha.com 26.11.2018) ഹോട്ടലിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ 70കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേരെ അങ്കമാലി കോടതി റിമാന്‍ഡ് ചെയ്തു. ദേശം പുറയാര്‍ മൈലിക്കര വീട്ടില്‍ നിധിന്‍ കറുപ്പന്‍ (36), ചെങ്ങമനാട് പുതുവാശ്ശേരി അംഗന്‍വാടിക്ക് സമീപം ആര്യാമ്പിള്ളി വീട്ടില്‍ സത്താര്‍ അബു (39) എന്നിവരെയാണ് ആലുവ സബ് ജയിലില്‍ റിമാന്‍ഡിലാക്കിയത്.

ഇരുവരും വിവാഹിതരും രണ്ട് കുട്ടികളുടെ പിതാക്കളുമാണ്. ഇക്കഴിഞ്ഞ നവംബര്‍ 19ന് രാത്രി 9.30 മണിയോടെയായിരുന്നു സംഭവം. കൃത്യത്തിന് ശേഷം സത്താര്‍ അബുവിന്റെ കൊരട്ടിയിലെ ബന്ധുവീട്ടില്‍ എത്തിയ ശേഷം അവിടെ നിന്നും ബംഗളൂരുവിലേക്ക് കടക്കുകയായിരുന്നു.

 2 Arrested molesting case, Nedumbassery Airport, Police, Arrested, Molestation, Crime, Criminal Case, Remanded, News, Local-News, Kerala

രണ്ടു ദിവസം അവിടെ താമസിച്ച ശേഷം തിരികെ നാട്ടിലെത്തി വീണ്ടും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്. നിധിന്‍ കറുപ്പന്‍ പെയിന്റിംഗ് തൊഴിലാളിയും സത്താര്‍ ഡ്രൈവറുമാണ്. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സൗകര്യം ചെയ്തു കൊടുത്ത രണ്ടാം പ്രതിയുടെ ബന്ധുക്കളയും പോലീസ് അന്വേഷിക്കുന്നുണ്ട്.

ജില്ലാ പോലീസ് മേധാവി ഡോ. ജെ. ഹിമേന്ദ്രനാഥിന്റെ നിര്‍ദേശപ്രകാരം ആലുവ ഡിവൈ.എസ്.പി എന്‍.ആര്‍. ജയരാജിന്റെ മേല്‍നോട്ടത്തില്‍ നെടുമ്പാശേരി സി.ഐ പി.എം. ബൈജുവാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 2 Arrested molesting case, Nedumbassery Airport, Police, Arrested, Molestation, Crime, Criminal Case, Remanded, News, Local-News, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?