വിരലുകളില്‍ കടിച്ചു, ചെരിപ്പ് കൊണ്ട് അടിച്ചു, തലമുടിയിലും ചെവിയിലും പിടിച്ച് വലിച്ചിഴച്ചു ; 7 വയസുകാരനോട് അധ്യാപകന്‍ കാട്ടിയ ക്രൂരതയുടെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്

ആഗ്ര: (www.kvartha.com 19.11.2018) വിരലുകളില്‍ കടിച്ചു, ചെരിപ്പ് കൊണ്ട് അടിച്ചു, ചെവിയില്‍ തൂക്കിയെടുത്ത് പീഡിപ്പിച്ചു ഏഴുവയസുകാരനായ വിദ്യാര്‍ത്ഥിയോട് ട്യൂഷന്‍ അധ്യാപകന്‍ കാട്ടിയ ക്രൂരതയാണ് ഇത്. ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ അധ്യാപകനെതിരെ പോലീസ് കേസെടുത്തു.

അധ്യാപകന്‍ മര്‍ദിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ കുട്ടിയുടെ പിതാവ് നേരത്തെ പുറത്തുവിട്ടിരുന്നു. വീട്ടിലെത്തി ട്യൂഷനെടുക്കുന്ന അധ്യാപകന്‍ വിദ്യാര്‍ത്ഥിയുടെ വിരലുകളില്‍ കടിക്കുന്നതും ചെരിപ്പ് കൊണ്ട് കുട്ടിയെ തല്ലുന്നതും വീഡിയോയില്‍ കാണാം. കുട്ടിയെ ചെവിയില്‍ തൂക്കിയെടുത്തും പീഡിപ്പിച്ചു. സംഭവത്തില്‍ പരാതി നല്‍കുന്നതിന് മുമ്പാണ് പിതാവ് അമിത് ശര്‍മ ഈ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

UP: Aligarh tuition teacher caught on camera beating 7-year- old with shoe, Agra, News, Video, Social Network, Crime, Criminal Case, Police, Complaint, National

രണ്ടാംക്ലാസുകാരനായ അനുജ് കെ ശര്‍മ എന്ന വിദ്യാര്‍ത്ഥിയുടെ തലമുടിയിലും ചെവിയിലും പിടിച്ചുവലിക്കുന്നതിന്റെ അഞ്ചുമിനിട്ടു ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തുവിട്ടത്. കുട്ടിയുടെ വീട്ടില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ മാതാപിതാക്കള്‍ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തായത്. പിങ്കി എന്ന കമല്‍ ശര്‍മയാണ് ആരോപണം നേരിടുന്ന അധ്യാപകന്‍. പീഡനങ്ങള്‍ക്ക് ശേഷം വെള്ളം കൊണ്ടുവരാന്‍ പറയുകയും തുടര്‍ന്ന് കുട്ടിയോട് ചിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന വീഡിയോ ഞായറാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.

സാമൂഹികമാധ്യമങ്ങളില്‍ വീഡിയോ വൈറലായതോടെ അധ്യാപകനെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന ആവശ്യം ഉയര്‍ന്നിരിക്കയാണ്. സംഭവത്തില്‍ വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് അധ്യാപകനെതിരെ കേസെടുത്തിരിക്കുന്നതെന്ന് അലിഗഢ് എസ് പി അജയ് കുമാര്‍ പറഞ്ഞു. സംഭവത്തിനുശേഷം ഒളിവില്‍പോയ അധ്യാപകനെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പോലീസ് അറിയിച്ചു.

പീഡനത്തെ തുടര്‍ന്ന് ഏറെ വേദന സഹിക്കേണ്ടി വന്ന കുട്ടി ആകെ മനോവിഷമത്തിലാണെന്ന് പിതാവ് പ്രതികരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: UP: Aligarh tuition teacher caught on camera beating 7-year- old with shoe, Agra, News, Video, Social Network, Crime, Criminal Case, Police, Complaint, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?