6 മാസം മുമ്പ് വിക്ഷേപിച്ച അമേരിക്കയുടെ പര്യവേഷണ ഉപഗ്രഹം ഇന്‍സൈറ്റ് ചൊവ്വയില്‍ സുരക്ഷിതമായി പറന്നിറങ്ങി; ആദ്യമിനിറ്റില്‍ തന്നെ ചിത്രങ്ങളും അയച്ചു തുടങ്ങി
കാലിഫോര്‍ണിയ: (www.kvartha.com 27.11.2018) ആറുമാസം മുമ്പ് വിക്ഷേപിച്ച അമേരിക്കയുടെ പര്യവേഷണ ഉപഗ്രഹമായ ഇന്‍സൈറ്റ് ചൊവ്വയില്‍ സുരക്ഷിതമായി പറന്നിറങ്ങി. ചൊവ്വയുടെ ആന്തരിക ഘടനയെപ്പറ്റി പഠിക്കാനാണ് നാസ ആറുമാസം മുമ്പ് ഇന്‍സൈറ്റ് വിക്ഷേപിച്ചത്. ചൊവ്വയിലെത്തി ആദ്യമിനിറ്റില്‍ തന്നെ ചിത്രങ്ങളും അയച്ചു തുടങ്ങി. ഉപരിതലത്തില്‍ നിന്നും 16മീറ്റര്‍ ഉയരത്തിലുള്ള വിവരങ്ങള്‍ വരെ ശേഖരിക്കാനും ഭൂമിയിലേക്ക് അയക്കാനുമുള്ള സംവിധാനങ്ങള്‍ ഇന്‍സൈറ്റിലുണ്ട്.
ചൊവ്വ പഠനത്തില്‍ ശാസ്ത്ര ലോകത്തിന് ഏറെ പ്രതീക്ഷയാണ് ഉള്ളത്. ചൊവ്വയുടെ കമ്പനങ്ങള്‍ അളക്കാന്‍ ഇന്‍സൈറ്റിന് സാധിക്കുമെന്നതും ചൊവ്വയുടെ ആന്തരിക ഘടനയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലുമാണ് ശാസ്ത്രജ്ഞര്‍. റൈസ് കാമറ, സീസ് കമ്പമാപിനി, എച്ച്പി3 താപമാപിനി തുടങ്ങിയ ഉപകരണങ്ങളും ഇതിലുണ്ട്.
ചൊവ്വയുടെ രഹസ്യങ്ങള്‍ കണ്ടെത്താന്‍ മനുഷ്യന് എന്നും കൗതുകമാണ്. ചൊവ്വയെ കുറിച്ചും അന്യഗ്രഹ ജീവികളെ കുറിച്ചും നിരവധി സിനിമകളാണ് ഹോളിവുഡില്‍ ഇറങ്ങിയിട്ടുള്ളത്. ഇന്‍സൈറ്റ് ചൊവ്വയിലെത്തിയതോടെ പുതിയ വിവരങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയോടെയാണ് ശാസ്ത്രലോകം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mars Lander InSight sends the first of many selfies after a successful, News, Researchers, Study, America, Technology, World.
Keywords: Mars Lander InSight sends the first of many selfies after a successful, News, Researchers, Study, America, Technology, World.
Powered by Info News For You

Comments
Post a Comment