നിയമസഭയില്‍ 6 മാസം ശശി മിണ്ടാനാകാത്ത എം എല്‍ എ, ചൊവ്വാഴ്ച ആരംഭിക്കുന്ന സമ്മേളനത്തില്‍ ഷാജിക്ക് പ്രവേശനവുമില്ല
തിരുവനന്തപുരം: (www.kvartha.com 26.11.2018) ചൊവ്വാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിയുടെ സാന്നിധ്യം പേരിനു മാത്രമാകും. സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത ശശിയെ സ്വാഭാവികമായും സഭയില്‍ നിശ്ശബ്ദനായി ഇരിക്കാനായിരിക്കും പാര്‍ട്ടി വിധിക്കുക. ചോദ്യങ്ങള്‍ ചോദിക്കുക, ശ്രദ്ധ ക്ഷണിക്കലും സബ്മിഷനുകളും അവതരിപ്പിക്കുക, ചര്‍ച്ചകളില്‍ പങ്കെടുക്കുക എന്നീ കാര്യങ്ങള്‍ക്കൊന്നും സസ്‌പെന്‍ഷന്‍ കാലത്ത് അനുവദിക്കില്ല.
എന്നാല്‍ സഭാ നടപടികളില്‍ പങ്കെടുക്കുന്നതും പാര്‍ട്ടി നടപടിയുമായി ബന്ധമില്ല. പങ്കെടുക്കാം. ഫലത്തില്‍ ചൊവ്വാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ മൂന്ന് എംഎല്‍എ മാരുടെ അസാന്നിധ്യമാണ് ഉണ്ടാവുക. അന്തരിച്ച മഞ്ചേശ്വരം എംഎല്‍എ പി ബി അബ്ദുര്‍ റസാഖ്, ഹൈക്കോടതി അയോഗ്യനാക്കിയ അഴീക്കോട് എംഎല്‍എ കെ എം ഷാജി എന്നിവരുടെ അഭാവത്തിലാണ് സഭ ചേരുക. പാര്‍ട്ടി നടപടി മൂലം നിശ്ശബ്ദനാകേണ്ടി വരുന്ന ശശിയും സഭയില്‍ ഉണ്ടെങ്കിലും ഇല്ലാത്തതിനു തുല്യമാകും. അതേസമയം, ഷൊര്‍ണൂര്‍ മണ്ഡലത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ വിഹിതത്തെ ഈ നടപടി ബാധിക്കില്ല.
Keywords: Kerala, Thiruvananthapuram, News, MLA, CPM, Muslim-League, Politics, No power for PK Sasi MLA

Powered by Info News For You

Comments
Post a Comment