പെണ്‍വാണിഭത്തിന് ദുബൈ പോലീസ് സ്റ്റിങ് ഓപ്പറേഷനില്‍ പിടികൂടിയ യുവതിക്ക് 6 മാസം തടവ്

ദുബൈ: (www.kvartha.com 27.11.2018) പെണ്‍വാണിഭത്തിന് ദുബൈ പോലീസ് സ്റ്റിങ് ഓപ്പറേഷനില്‍ പിടികൂടിയ പാകിസ്ഥാനി യുവതിക്ക് ആറു മാസം തടവ്. ദുബൈ പ്രാഥമിക കോടതിയാണ് ശിക്ഷ വിധിച്ചത്. കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇവരെ നാടുകടത്താനും ഉത്തരവില്‍ പറയുന്നു. അതേസമയം വിധിക്കെതിരെ യുവതിക്ക് 15 ദിവസത്തിനുള്ളില്‍ അപ്പീല്‍ കോടതിയെ സമീപിക്കാം.

നൈഫ് മേഖലയില്‍ സ്ത്രീ വേശ്യാവൃത്തി നടത്തുന്നതായുള്ള വിവരം ലഭിച്ച പോലീസ് ചാരന്‍, ആവശ്യക്കാരന്‍ എന്ന രീതിയില്‍ യുവതിയുമായി ബന്ധപ്പെട്ട് ഇടപാട് ഉറപ്പിക്കുകയായിരുന്നു. 2000 ദിര്‍ഹം പ്രതിഫലവും വാഗ്ദാനം ചെയ്തു. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഏഴിനാണ് സംഭവം. പിടിയിലായ യുവതി ദുബൈയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Immoral worker caught red-handed in Dubai Police sting operation, Dubai, News, Pakistan, Police, Arrested, Crime, Criminal Case, World, Gulf.

പറഞ്ഞ സമയത്ത് തന്നെ ഇവര്‍ ടാക്‌സിയില്‍ ഹോട്ടലിലെത്തുകയും പണം വാങ്ങിയ ശേഷം മുറിയിലേക്ക് പോയി വസ്ത്രം മാറുകയും ചെയ്തു. ഇതിനിടെ വനിതാ പോലീസ് എത്തി യുവതിയെ പിടികൂടുകയായിരുന്നു. പോലീസ് ചാരനില്‍നിന്നു വാങ്ങിയ പണവും ഇവരില്‍നിന്ന് കണ്ടെടുത്തു. യുവതിയുടെ പ്രവര്‍ത്തിയെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിരുന്നുവെങ്കിലും ഇവരെ തെളിവോടെ പിടികൂടുകയായിരുന്നു ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു.
ചോദ്യം ചെയ്യലില്‍ പണത്തിനുവേണ്ടി ഏതാനും മാസമായി താന്‍ ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്ന യുവതി സമ്മതിച്ചു. ദുബൈയിലെ വിവിധ ഹോട്ടലുകളില്‍ 400, 500 ദിര്‍ഹത്തിന് യുവതി ഈ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും സമ്മതിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Immoral worker caught red-handed in Dubai Police sting operation, Dubai, News, Pakistan, Police, Arrested, Crime, Criminal Case, World, Gulf.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?