വനിതാ പ്രവര്‍ത്തകയുടെ പരാതിയില്‍ ഒടുവില്‍ മുട്ടുമടക്കി പാര്‍ട്ടി: പി കെ ശശിക്ക് സസ്‌പെന്‍ഷന്‍, പുറത്താക്കിയത് 6 മാസത്തേക്ക്
തിരുവനന്തപുരം: (www.kvartha.com 26.11.2018) ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകയായ യുവതിയുടെ പീഡന പരാതിയില്‍ പി.കെ.ശശി എം.എല്‍.എയെ സി.പി.എം സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറ് മാസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
ഡി.വൈ.എഫ്.ഐ വനിതാ പ്രവര്‍ത്തക പാര്‍ട്ടിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടംഗ കമ്മിഷനെ വെച്ച് പാര്‍ട്ടി അന്വേഷണം നടത്തിയിരുന്നു. ഇതില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
മന്ത്രി എ കെ ബാലന്‍, പി കെ ശ്രീമതി എം പി എന്നിവരായിരുന്നു പാര്‍ട്ടി കമ്മിഷന്‍ അംഗങ്ങള്‍. പാലക്കാട്ടെ ശക്തനായ നേതാവാണ് പി കെ ശശി. അതുകൊണ്ടുതന്നെ ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ പേരിനെങ്കിലും ശശിയെ ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ശശി വര്‍ധിത വീര്യത്തോടെ തിരിച്ചുവരുമെന്നുതന്നെയാണ് പാലക്കാട്ടെ പാര്‍ട്ടി കേന്ദ്രങ്ങള്‍ പറയുന്നത്.
ശശിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഭരണ പരിഷ്‌ക്കാര ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യതാനന്ദന്‍ പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Shoranur MLA P K Sasi suspended from CPM for six months, Thiruvananthapuram, News, Politics, Crime, Criminal Case, CPM, Leader, Trending, Molestation, Kerala.

Powered by Info News For You
Comments
Post a Comment