കേന്ദ്രസര്‍വ്വകലാശാലയിലെ അക്രമം; തിരഞ്ഞെടുപ്പ് സമയത്ത് ക്യാമ്പസിലെത്തിയ എസ് എഫ് ഐ ജില്ലാ നേതാക്കളടക്കം 6 പേരെ പോലീസ് അറസ്റ്റു ചെയ്തു

പെരിയ: (www.kasargodvartha.com 13.11.2018) കേന്ദ്രസര്‍വ്വകലാശാലയിലെ അക്രമ സംഭവവുമായി ബന്ധപ്പെട്ട് എസ് എഫ് ഐ ജില്ലാ നേതാക്കളടക്കം ആറു പേരെ ബേക്കല്‍ പോലീസ് അറസ്റ്റു ചെയ്തു. മുന്നാട് മുരിക്കുഴിയിലെ ആല്‍വിന്‍ മാത്യു (23), ഉദിനൂര്‍ ആയിറ്റിയിലെ കെ യദു (24), ചെറുവത്തൂര്‍ കാനത്തിലെ കെ അഭിരാം (22), കാഞ്ഞങ്ങാട്ടെ ജയ നാരായണന്‍ (23), കയ്യോലിലെ ശ്രീജിത്ത് രവീന്ദ്രന്‍ (24), ചെറുവത്തൂര്‍ കുട്ടമത്തെ എം ടി സിദ്ധാര്‍ത്ഥന്‍ (20) എന്നിവരെയാണ് ബേക്കല്‍ എസ് ഐ കെ പി വിനോദ് കുമാറും സംഘവും അറസ്റ്റു ചെയ്തത്.

Kasaragod, Kerala, news, SFI, Bekal, Periya, Central University Attack; 6 including SFI leaders arrested,Central University Attack; 6 including SFI leaders arrested

തിങ്കളാഴ്ച യൂണിവേഴ്‌സിറ്റിയില്‍ യൂണിയന്‍ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ക്യാമ്പസിലെത്തിയപ്പോഴാണ് ഇവരെ അറസ്റ്റുചെയ്തത്. രണ്ടു കേസുകളിലെ പ്രതികളാണിവരെന്ന് പോലീസ് പറഞ്ഞു. യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ അതിക്രമിച്ചു കടക്കുകയും സമരത്തിനിടയില്‍ ചെടിച്ചട്ടികളും ജനല്‍ ഗ്ലാസുകളും തകര്‍ത്ത് 30,000 രൂപയുടെ നാശനഷ്ടമുണ്ടാക്കിയതിനും, യൂണിവേഴ്‌സിറ്റിയില്‍ അതിക്രമിച്ചു കടന്ന് വി സി ഉള്‍പെടെയുള്ള ജീവനക്കാരെ ബന്ദിയാക്കുകയും ചെയ്ത കേസുകളിലാണ് ഇവരെ അറസ്റ്റു ചെയ്തത്.

രാത്രിയോടെ മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, SFI, Bekal, Periya, Central University Attack; 6 including SFI leaders arrested,Central University Attack; 6 including SFI leaders arrested

  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?