69 ലക്ഷത്തിന്റെ ഹവാല പണവുമായി രണ്ട് മഹാരാഷ്ട്ര സ്വദേശികള്‍ പിടിയില്‍

പാലക്കാട്: (www.kvartha.com 09.11.2018) 69 ലക്ഷത്തിന്റെ ഹവാല പണവുമായി രണ്ട് മഹാരാഷ്ട്ര സ്വദേശികള്‍ പിടിയില്‍ ശശികാന്ത് (22), ധ്യാനേശ്വര്‍ ( 18) എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട്ടിലെ വാണിയമ്പാടിയില്‍ നിന്നും തൃശൂരിലേക്ക് കൊണ്ടുപോവുകയായിരുന്ന കുഴല്‍പ്പണമാണ് ഒലവക്കോട് റയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു നിന്നും പിടികൂടിയത്.

പാലക്കാട് നോര്‍ത്ത് പോലീസ് , റെയില്‍വേ പോലീസ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ശരീരത്തില്‍ കെട്ടിവച്ച നിലയില്‍ കൊണ്ടുവന്ന കുഴല്‍ പണം പിടികൂടിയത്.

 Rs 69 lakh hawala cash seized, 2 arrested, Palakkad, Maharashtra, Natives, Arrested, Police, News, Kerala

പാലക്കാട് ടൗണ്‍ നോര്‍ത്ത് എസ് ഐ ആര്‍ രഞ്ജിത്ത്, പറളി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം എസ് പ്രകാശ്, റെയില്‍വേ പോലീസ് ഉദ്യോഗസ്ഥന്‍ സജി അഗസ്റ്റിന്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി പി മധു, പ്രിവന്റീവ് ഓഫീസര്‍മാരായ സനില്‍, സഞ്ജിത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ അനീഷ്, സന്തോഷ്, കൃഷ്ണദാസ് ടൗണ്‍ നോര്‍ത്ത് സി പി ഒ മാരായ മുരളീധരന്‍, പ്രതീഷ് , സുനില്‍, ഡ്രൈവര്‍ രതീഷ് എന്നിവരടങ്ങിയ സംഘമാണ് ഹവാല പണം പിടികൂടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Rs 69 lakh hawala cash seized, 2 arrested, Palakkad, Maharashtra, Natives, Arrested, Police, News, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?