നെഹ്‌റു ട്രോഫി വള്ളംകളി ദൃക്‌സാക്ഷി വിവരണത്തിന്റെ 63 വര്‍ഷത്തെ ചരിത്രവുമായി ആകാശവാണി സംഘം

ആലപ്പുഴ: (www.kasargodvartha.com 10/11/2018) 66ാമത് നെഹ്രു ട്രോഫി ജലമേളയുടെ ദൃക്‌സാക്ഷി വിവരണവുമായി ആകാശവാണിയുടെ സംഘമെത്തുന്നത് നീണ്ട 63 വര്‍ഷക്കാലത്തെ വിവരണ പാരമ്പര്യവുമായാണ്. 1955 മുതല്‍ ആകാശവാണി നെഹ്‌റു ട്രോഫിയുടെ ദൃക്‌സാക്ഷി വിവരണം സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

ലോകമെമ്പാടുമുള്ള ജലോത്സവ പ്രേമികള്‍ക്ക് മുന്നില്‍ ജലരാജാക്കന്‍മാരുടെ കായിക മാമാങ്കത്തിന് ഇത്രമേല്‍ സ്വീകാര്യത നേടി കൊടുക്കുന്നതില്‍ ആകാശവാണിയുടെ ദൃക്‌സാക്ഷി വിവരണം വഹിച്ച പങ്ക് ചെറുതല്ല. വഞ്ചിപ്പാട്ടിന്റെ ഈരടികള്‍ക്കൊപ്പിച്ച് ജലകണങ്ങളെ കീറിമുറിച്ചുകൊണ്ട് ജലരാജാക്കന്‍മാര്‍ കടന്നുവരുമ്പോള്‍ അതിന്റെ ആവേശം തെല്ലും ചോരാതെ ശ്രോതാക്കളിലേക്ക് എത്തിക്കുന്ന പ്രതിഭകളായ വിവരണക്കാരാണ് ആകാശവാണി സംഘത്തിന്റെ പ്രത്യകത. ജോസഫ് ഇളംകുളവും, ഷാജി ചേരമനും,ഹബീബ് ഖാന്‍, ജോളി എതിരേറ്റും അടങ്ങുന്ന 9 അംഗ സംഘമാണ് ഇത്തവണ ആകാശവാണിയുടെ ദൃക്‌സാക്ഷി വിവരണം നല്‍കുന്നത്. ഉച്ചക്ക് 2.30 മുതല്‍ ആകാശവാണിയുടെ ദൃക്‌സാക്ഷി വിവരണം ആരംഭിക്കും.


News, Kerala, Top-Headlines,Akashavani live presentation for Nehrut trophy

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Top-Headlines,Akashavani live presentation for Nehrut trophy


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?