മകനില്‍ നിന്നും എടുത്ത ലോട്ടറി ടിക്കറ്റിന് പിതാവിന് അടിച്ചത് 60 ലക്ഷം

കൊച്ചി: (www.kasargodvartha.com 04.11.2018) മകനില്‍ നിന്നും എടുത്ത ലോട്ടറി ടിക്കറ്റിന് പിതാവിന് അടിച്ചത് 60 ലക്ഷം. എറണാകുളം പറവൂര്‍ നീണ്ടൂര്‍ തെക്കേത്തറ ടി കെ ഗോപിയ്ക്കാണ് മകന്‍ ബിബുവില്‍ നിന്നും എടുത്ത നിര്‍മല്‍ ഭാഗ്യക്കുറി ടിക്കറ്റിന് ഒന്നാം സമ്മാനമായ 60 ലക്ഷം രൂപ സമ്മാനം ലഭിച്ചത്. 63 കാരനായ ഗോപി നേരത്തെ ചുമട്ടുതൊഴിലാളിയായിരുന്നു. ഇപ്പോള്‍ പ്രായാധിക്യം കാരണം ജോലിക്കൊന്നും പോകാന്‍ കഴിയുന്നില്ല.

ഓടുമേഞ്ഞ വീട്ടിലായിരുന്നു ഗോപിയും കുടുംബവും താമസം. പ്രളയത്തില്‍ വീട്ടില്‍ ആറടിയോളം വെള്ളം കയറി വീട് നശിച്ചിരുന്നു. ലോട്ടറി സമ്മാനത്തുക വീട് നന്നാക്കാന്‍ ഉപയോഗിക്കുമെന്നാണ് ഗോപി പറയുന്നത്. പതിവായി ലോട്ടറിയെടുക്കുന്ന ആളായിരുന്നു ഗോപി. നേരത്തെ ചെറിയ തുകകള്‍ കിട്ടിയിരുന്നുവെങ്കിലും ആദ്യമായാണ് ഒന്നാം സമ്മാനം ലഭിക്കുന്നത്.

2007 ല്‍ വല്ലാര്‍പാടത്തുവെച്ചുണ്ടായ അപകടത്തില്‍ ഒരുവശം തളര്‍ന്ന ബിബു മറ്റൊന്നും ചെയ്യാന്‍ കഴിയാത്തതിനാലാണ് ഒന്നരവര്‍ഷം മുമ്പ് ലോട്ടറി കച്ചവടം തുടങ്ങിയത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Kochi, Top-Headlines, Father got first prize in Lottery ticket bought from Son
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?