കഞ്ചാവ് വിവരം ചോര്‍ത്തിക്കൊടുത്തുവെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി 5 ലക്ഷം രൂപ ആവശ്യപ്പെട്ട് വധിക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍

ബദിയടുക്ക: (www.kasargodvartha.com 09.11.2018) കഞ്ചാവ് വിവരം ചോര്‍ത്തിക്കൊടുത്തുവെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ട് വധിക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി അറസ്റ്റിലായി. നെല്ലിക്കട്ടയിലെ സഫ് വാനെ (29)യാണ് കാഞ്ഞങ്ങാട്ട് വെച്ച് ബദിയടുക്ക പോലീസ് അറസ്റ്റു ചെയ്തത്.

ഇക്കഴിഞ്ഞ ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നെല്ലിക്കട്ട ചെന്നടുക്കയിലെ അബ്ദുല്‍ നൗഷാദ് (29) ആണ് അക്രമത്തിനിരയായത്. നൗഷാദിനെ സംഘം കാറില്‍ തട്ടികൊണ്ടു പോവുകയും മധൂര്‍ പറക്കിലയിലെ വിജനമായ സ്ഥലത്തെ ആള്‍ താമസമില്ലാത്ത കെട്ടിടത്തിലെത്തിച്ച് വധിക്കാന്‍ ശ്രമിച്ചുവെന്നുമാണ് കേസ്. കേസില്‍ മറ്റു പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Badiyadukka, arrest, Youth, Top-Headlines, Crime, Kidnapping case accused arrested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?