കെ സുരേന്ദ്രന് ജയിലിലായിട്ട് 5 ദിവസം; കാണാന്‍ കൂട്ടാക്കാതെ ശ്രീധരന് പിള്ള, ബി ജെ പിയില്‍ പൊട്ടിത്തെറി
തിരുവനന്തപുരം: (www.kvartha.com 22.11.2018) ശബരിമല വിഷയത്തിൽ നടത്തുന്ന പ്രതിഷേധത്തിൽ പാർട്ടി സംസ്ഥാന നേതൃത്വം നടത്തുന്ന ഒളിച്ചുകളിക്കെതിരെ ബി.ജെ.പി നേതാക്കളിലും അണികളിലും അമർഷം പുകയുന്നു.
ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ജയിലിലായിട്ട് അഞ്ചുദിവസമാകുന്നു. എന്നാല്‍ ഇത്രയും ദിവസത്തിനിടെ ഒരിക്കല്‍ പോലും ജയിലിലെത്തി സുരേന്ദ്രനെ കാണാനോ സംസാരിക്കാനോ സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള കൂട്ടാക്കാത്തതില്‍ അണികളില്‍ കടുത്ത പ്രതിഷേധവും പൊട്ടിത്തെറിയും ഉണ്ടാക്കിയിട്ടുണ്ട്.
പാര്‍ട്ടി നടത്തിയ സമരത്തിന്റെ പേരില്‍ എടുത്ത പഴയ കേസുകള്‍ കുത്തിപ്പൊക്കി കെ സുരേന്ദ്രനെ ദിവസങ്ങളോളം ജയിലിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ പാര്‍ട്ടിയുടെ ഭാഗത്തുനിന്നും കാര്യമായ പ്രതിഷേധം ഉണ്ടാകുന്നില്ലെന്നാണ് നേതാക്കളുടെ ആക്ഷേപം. പാര്‍ട്ടി അണികള്‍ നിരന്തരമായി ആവശ്യപ്പെട്ടിട്ടും സംസ്ഥാന പ്രസിഡന്റ് ശബരിമലയില്‍ പോകാത്തതിലും നേതാക്കള്‍ക്ക് അമര്‍ഷമുണ്ട്.
കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ വന്നപ്പോൾ പോലും സംസ്ഥാന പ്രസിഡന്റ് ശബരിമലയിൽ എത്തിയില്ല. അതും അണികളിൽ മുറുമുറുപ്പിന് ഇടയാക്കി. കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചപ്പോൾ അണികളുടെ നിർബന്ധത്തിന് വഴങ്ങി ഒരു റോഡുപരോധം നടത്തിയതൊഴിച്ചാൽ ബി.ജെ.പി ഔദ്യോഗികമായി ഒരു പ്രതിഷേധ പരിപാടിയും നടത്തിയിരുന്നില്ല.
കെ.സുരേന്ദ്രനുവേണ്ടി പാർട്ടി നേതൃത്വം സമര രംഗത്തിറങ്ങിയില്ലെങ്കിൽ സ്വയം തീരുമാനിച്ച് പാർട്ടി പ്രവർത്തകർ മുന്നോട്ട് വരുമെന്ന് ഒരു സംസ്ഥാന ഭാരവാഹി പറഞ്ഞു.
അതിനിടെ കെ. സുരേന്ദ്രനെതിരെ പുതിയ കേസ് കൂടി ചുമത്തി. ശബരിമലയില്‍ ചോറൂണിനായി എത്തിയ തൃശൂര്‍ സ്വദേശി ലളിതാ ദേവിയെന്ന തീര്‍ഥാടകയെ ആക്രമിച്ചെന്ന സംഭവത്തിലാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ശബരിമലയില്‍ ചിത്തിര ആട്ട വിശേഷ ദിവസം ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സുരേന്ദ്രനെ 12-ാം പ്രതിയാക്കി ഗൂഢാലോചന കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ക്രിമിനല്‍ ഗൂഢാലോചന, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായമായ സംഘം ചേരല്‍ തുടങ്ങിയ ജാമ്യമില്ലാത്ത വകുപ്പുകളാണു സന്നിധാനം പോലീസ് സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 16/18 എന്ന നിലയില്‍ ചുമത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sabarimala; Blasts in BJP, Thiruvananthapuram, News, Politics, BJP, Leaders, K. Surendran, Sabarimala Temple, Women, Kerala.

Powered by Info News For You

Comments
Post a Comment